മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.വ്യാപാരിയും നെല്‍കൃഷി കര്‍ഷകനുമായിരുന്ന പരേതനായ പാണപ്പറമ്പില്‍ ഇസ്മയിലാണ് ഭര്‍ത്താവ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമയുടെ ജനനം. മമ്മൂട്ടിയാണ് മൂത്ത മകന്‍. ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റുമക്കള്‍. സിനിമാ താരങ്ങളായ ദുല്‍ക്കര്‍ സല്‍മാന്‍, മക്ബൂല്‍ സല്‍മാന്‍, അഷ്‌ക്കര്‍ സൗദാന്‍ എന്നിവര്‍ കൊച്ചുമക്കളാണ്.ഖബറടക്കം […]

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
വ്യാപാരിയും നെല്‍കൃഷി കര്‍ഷകനുമായിരുന്ന പരേതനായ പാണപ്പറമ്പില്‍ ഇസ്മയിലാണ് ഭര്‍ത്താവ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമയുടെ ജനനം. മമ്മൂട്ടിയാണ് മൂത്ത മകന്‍. ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റുമക്കള്‍. സിനിമാ താരങ്ങളായ ദുല്‍ക്കര്‍ സല്‍മാന്‍, മക്ബൂല്‍ സല്‍മാന്‍, അഷ്‌ക്കര്‍ സൗദാന്‍ എന്നിവര്‍ കൊച്ചുമക്കളാണ്.
ഖബറടക്കം വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും.