അമല്‍ നീരദ് - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം ഷൂട്ടിംഗ് ആരംഭിക്കുന്നു; 10 വര്‍ഷത്തിന് ശേഷം നാദിയ മൊയ്തു മമ്മൂട്ടിയുടെ നായികയായി എത്തുന്നു

കൊച്ചി: അമല്‍ നീരദ് - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 22ന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ നാദിയ മൊയ്ദു ആണ് നായികാ വേഷത്തിലെത്തുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് നാദിയ മൊയ്തു മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. […]

കൊച്ചി: അമല്‍ നീരദ് - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 22ന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്.

ചിത്രത്തില്‍ നാദിയ മൊയ്ദു ആണ് നായികാ വേഷത്തിലെത്തുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് നാദിയ മൊയ്തു മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അമല്‍ നീരദും ദേവ്ജിത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു. ലോക്ക്ഡൗണിന് ശേഷം തുടങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം. ജനുവരിയില്‍ വണ്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് ഒരു ദിവസം മമ്മൂട്ടി സറ്റിലെത്തിയിരുന്നു. ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ വൈറലായിരുന്നു.

Related Articles
Next Story
Share it