തിരശ്ശീലയില്‍ അമ്പതാണ്ട്; 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: അഭിനയ ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. പ്രത്യേകമായി ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 1971 ഓഗസ്റ്റ് ഏഴിനാണ് മമ്മൂട്ടി ആദ്യമായി മിനി സ്‌ക്രീനിലെത്തുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു മമ്മൂട്ടി അന്ന് ചെയ്തത്. മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ സന്തോഷ് വിശ്വനാഥ് ചിത്രമായ വണ്‍ ആണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി […]

തിരുവനന്തപുരം: അഭിനയ ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. പ്രത്യേകമായി ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

1971 ഓഗസ്റ്റ് ഏഴിനാണ് മമ്മൂട്ടി ആദ്യമായി മിനി സ്‌ക്രീനിലെത്തുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു മമ്മൂട്ടി അന്ന് ചെയ്തത്. മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ സന്തോഷ് വിശ്വനാഥ് ചിത്രമായ വണ്‍ ആണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം.

Related Articles
Next Story
Share it