മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്നു; നിര്‍മാണം ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ്

കൊച്ചി: മെഗാ സ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. നവാഗതയായ രത്തീന ഷാര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിലൂടെയാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്നത്. തിരക്കഥയാണ് തന്നെ 'പുഴു'വിലേക്ക് അടുപ്പിച്ചതെന്നും മമ്മൂട്ടിയുടെ കഥാപാത്രം വളരെ മികച്ചതാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു. താന്‍ വിശ്വസിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സിനോടും രാഷ്ട്രീയത്തോടും നീതി പുലര്‍ത്തുന്നതാണ് പുഴു എന്ന് അവര്‍ പറഞ്ഞു. 'ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്റെ ഭാഗമാവണം എന്നുള്ളത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ആവേശം. […]

കൊച്ചി: മെഗാ സ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. നവാഗതയായ രത്തീന ഷാര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിലൂടെയാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്നത്. തിരക്കഥയാണ് തന്നെ 'പുഴു'വിലേക്ക് അടുപ്പിച്ചതെന്നും മമ്മൂട്ടിയുടെ കഥാപാത്രം വളരെ മികച്ചതാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു. താന്‍ വിശ്വസിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സിനോടും രാഷ്ട്രീയത്തോടും നീതി പുലര്‍ത്തുന്നതാണ് പുഴു എന്ന് അവര്‍ പറഞ്ഞു.

'ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്റെ ഭാഗമാവണം എന്നുള്ളത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ആവേശം. പിന്നെയാണ് ഞാനറിഞ്ഞത് മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്. എനിക്കതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആകില്ല! അദ്ദേഹം ഏത് വിധത്തിലുള്ള കഥാപാത്രമാണ് ചെയ്യാന്‍ പോകുന്നത് എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. അത് അത്രത്തോളം അതിശയകരമാണ്. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്..' പാര്‍വതി പറഞ്ഞു.

താന്‍ വിശ്വസിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സിനോടും രാഷ്ട്രീയത്തോടും നീതി പുലര്‍ത്തുന്നതാണ് പുഴു എന്ന സിനിമയുടെ കഥയും തിരക്കഥയുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസാണ് 'പുഴു' നിര്‍മിക്കുന്നത്. ഷറഫു, സുഹാസ്, ഹര്‍ഷാദ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും.

Related Articles
Next Story
Share it