തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമതയെ കൊണ്ട് ജയ് ശ്രീ റാം വിളിപ്പിക്കും; വെല്ലുവിളിച്ച് അമിത് ഷാതെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമതയെ കൊണ്ട് ജയ് ശ്രീ റാം വിളിപ്പിക്കും; വെല്ലുവിളിച്ച് അമിത് ഷാ

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമതയെ കൊണ്ട് ജയ് ശ്രീ റാം വിളിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജയ് ശ്രീറാം മന്ത്രം കേള്‍ക്കുമ്പോള്‍ മമത ബാനര്‍ജിക്ക് ദേഷ്യം പിടിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് തീരുമ്പോഴേക്കും മമത ജയ് ശ്രീറാം എന്ന് മന്ത്രിക്കാന്‍ തുടങ്ങുമെന്നും അദേഹം പറഞ്ഞു. ഇന്ത്യയിലല്ലെങ്കില്‍ പിന്നെ പാക്കിസ്ഥാനിലാണോ ജയ് ശ്രീറാം മന്ത്രം മുഴങ്ങേണ്ടെതെന്നും എന്തുകൊണ്ടാണ് ജയ് ശ്രീറാം വിളിക്കുന്നത് ബംഗാളില്‍ കുറ്റകരമാകുന്നതെന്നും അമിത് ഷാ ചോദിച്ചു. കൂച്ച് ബഹറില്‍ പരുവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. […]

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമതയെ കൊണ്ട് ജയ് ശ്രീ റാം വിളിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജയ് ശ്രീറാം മന്ത്രം കേള്‍ക്കുമ്പോള്‍ മമത ബാനര്‍ജിക്ക് ദേഷ്യം പിടിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് തീരുമ്പോഴേക്കും മമത ജയ് ശ്രീറാം എന്ന് മന്ത്രിക്കാന്‍ തുടങ്ങുമെന്നും അദേഹം പറഞ്ഞു. ഇന്ത്യയിലല്ലെങ്കില്‍ പിന്നെ പാക്കിസ്ഥാനിലാണോ ജയ് ശ്രീറാം മന്ത്രം മുഴങ്ങേണ്ടെതെന്നും എന്തുകൊണ്ടാണ് ജയ് ശ്രീറാം വിളിക്കുന്നത് ബംഗാളില്‍ കുറ്റകരമാകുന്നതെന്നും അമിത് ഷാ ചോദിച്ചു. കൂച്ച് ബഹറില്‍ പരുവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉന്മൂലന മാതൃകയും തമ്മിലുള്ള പോരാട്ടമായിരിക്കും ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുക. ജനങ്ങളുടെ ക്ഷേമത്തിനായാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മമത ബാനര്‍ജി പ്രവര്‍ത്തിക്കുന്നത് മരുമകന്‍ അഭിഷേക് ബാനര്‍ജിക്കുവേണ്ടിയാണ്. അഭിഷേകുമായി തെറ്റിപിരിഞ്ഞാണ് നിരവധി തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തിയത്. ബിജെപിയുടെ ലക്ഷ്യം അക്രമ ഭരണം അവസാനിപ്പിച്ച് വികസന മുന്നേറ്റം നടത്തുകയാണെന്നും ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും ആകില്ലെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞമാസം പ്രധാനമന്ത്രിയും മമത ബാനര്‍ജിയും പങ്കെടുത്ത ചടങ്ങില്‍ ജയ് ശ്രീറാം വിളിയുയര്‍ന്നത് മമതയെ ക്ഷുഭിതയാക്കിയിരുന്നു. ജയ് ശ്രീംറാം വിളിയുയര്‍ന്നതോടെ മമത പ്രസംഗം അവസാനിപ്പിച്ചത് വിവാദമായിരുന്നു.

Related Articles
Next Story
Share it