നന്ദിഗ്രാമില്‍ മുന്‍ വിശ്വസ്തനെ തന്നെ മമതയ്‌ക്കെതിരെ കളത്തിലിറക്കി ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തൃണമൂല്‍-ബിജെപി പോര് മുറുകുന്നു. നന്ദിഗ്രാമില്‍ മുന്‍ വിശ്വസ്തനെ തന്നെ മമതയ്‌ക്കെതിരെ ബിജെപി കളത്തിലിറക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിയായി മമതയുടെ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരി മത്സരിക്കും. ബി ജെ പി പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കുന്നത്. 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി ജെ പി പുറത്തുവിട്ടത്. നന്ദിഗ്രാം ഉള്‍പ്പെടുന്ന മേഖല സുവേന്ദു […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തൃണമൂല്‍-ബിജെപി പോര് മുറുകുന്നു. നന്ദിഗ്രാമില്‍ മുന്‍ വിശ്വസ്തനെ തന്നെ മമതയ്‌ക്കെതിരെ ബിജെപി കളത്തിലിറക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിയായി മമതയുടെ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരി മത്സരിക്കും.

ബി ജെ പി പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കുന്നത്. 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി ജെ പി പുറത്തുവിട്ടത്. നന്ദിഗ്രാം ഉള്‍പ്പെടുന്ന മേഖല സുവേന്ദു അധികാരിക്ക് സ്വാധീനമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

നന്ദിഗ്രാമില്‍ മത്സരിക്കുന്ന കാര്യം കഴിഞ്ഞ ദിവസമാണ് മമത പ്രഖ്യാപിച്ചത്. ഇതുവരെ മത്സരിച്ചിരുന്ന കൊല്‍ക്കത്തയിലെ ഭുവാനിപോര്‍ ഒഴിവാക്കിയാണ് മമത ഇവിടെ ഏറ്റുമുട്ടാനെത്തുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായിരുന്ന സുവേന്ദു ബി ജെ പിയിലേക്ക് പോയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ പ്രമുഖരടക്കം നിരവധി പേരാണ് ബിജെപിയിലെത്തിയിരിക്കുന്നത്.

Related Articles
Next Story
Share it