മമതാ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മിയും, ടി.ആര്‍.എസും

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്). യോഗത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇരുപാർട്ടികളും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായി വേദി പങ്കിടാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്ന് ടിആർഎസ് റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കൂവെന്ന് എഎപി അറിയിച്ചതായാണ് റിപ്പോർട്ട്.

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്). യോഗത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇരുപാർട്ടികളും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസുമായി വേദി പങ്കിടാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്ന് ടിആർഎസ് റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കൂവെന്ന് എഎപി അറിയിച്ചതായാണ് റിപ്പോർട്ട്.

Related Articles
Next Story
Share it