ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കും-രാഹുല്‍ ഗാന്ധി

ബംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇനി ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പുതിയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. തന്റെ നിര്‍ദേശങ്ങള്‍ പുതിയ അധ്യക്ഷന് ആവശ്യമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പുതിയ തീരുമാനങ്ങള്‍ പുതിയ അധ്യക്ഷന്റേതായിരിക്കും. അതില്‍ തന്റെ അഭിപ്രായങ്ങള്‍ ഉണ്ടാകില്ല. തന്റെ പ്രവര്‍ത്തന മണ്ഡലം പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഖര്‍ഗെയും തരൂരും മിടുക്കരാണ്. കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അര്‍ഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുല്‍ പറഞ്ഞു.

Related Articles
Next Story
Share it