മല്ലം ശ്രീദുര്‍ഗാ പരമേശ്വരി ക്ഷേത്രം ട്രസ്റ്റി ആനമജല്‍ വിഷ്ണുഭട്ട് അന്തരിച്ചു

നെല്ലിക്കട്ട: മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രം ട്രസ്റ്റി ആനമജല്‍ വിഷ്ണുഭട്ട് (66) അന്തരിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 25 വര്‍ഷക്കാലമായി ക്ഷേത്ര ട്രസ്റ്റിയാണ്. പെര്‍ള നളന്ദ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രസിഡണ്ട്, മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി എല്‍.പി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ആത്മീയ-സാമൂഹ്യ-സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു വിഷ്ണുഭട്ട്. ഭാര്യ: സന്ധ്യ. മക്കള്‍: ഡോ. ദുര്‍ഗാപ്രസാദ്, പ്രദീപ്, പ്രതിഭ. മരുമകള്‍: ശ്രീലത. സഹോദരങ്ങള്‍: സത്യനാരായണഭട്ട്, ശ്രീധര, രാധാകൃഷ്ണ, ശിവരാമ, മുരളീധര, […]

നെല്ലിക്കട്ട: മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രം ട്രസ്റ്റി ആനമജല്‍ വിഷ്ണുഭട്ട് (66) അന്തരിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 25 വര്‍ഷക്കാലമായി ക്ഷേത്ര ട്രസ്റ്റിയാണ്. പെര്‍ള നളന്ദ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രസിഡണ്ട്, മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി എല്‍.പി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ആത്മീയ-സാമൂഹ്യ-സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു വിഷ്ണുഭട്ട്. ഭാര്യ: സന്ധ്യ. മക്കള്‍: ഡോ. ദുര്‍ഗാപ്രസാദ്, പ്രദീപ്, പ്രതിഭ. മരുമകള്‍: ശ്രീലത. സഹോദരങ്ങള്‍: സത്യനാരായണഭട്ട്, ശ്രീധര, രാധാകൃഷ്ണ, ശിവരാമ, മുരളീധര, ശശിധര, വിദ്യാധര, ലീല, സാവിത്രി, ലക്ഷ്മീദേവി.

Related Articles
Next Story
Share it