മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് 23ന് കാന്തപുരം സമ്മാനിക്കും

കാസര്‍കോട്: മാലിക്ദീനാര്‍ ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടാമത് ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് മുഹിമ്മാത്ത് ജന. സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക്. 23ന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന അഹ്ദല്‍ ഉറൂസ് സമാപന വേദിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ബി.എസ് ഫൈസിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജി.സി.സി രാഷ്ട്രങ്ങളിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം. 2019ല്‍ രൂപം കൊണ്ട ഫോറത്തിന് കീഴില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു […]

കാസര്‍കോട്: മാലിക്ദീനാര്‍ ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടാമത് ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് മുഹിമ്മാത്ത് ജന. സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക്.
23ന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന അഹ്ദല്‍ ഉറൂസ് സമാപന വേദിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ബി.എസ് ഫൈസിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജി.സി.സി രാഷ്ട്രങ്ങളിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം. 2019ല്‍ രൂപം കൊണ്ട ഫോറത്തിന് കീഴില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഓരോ വര്‍ഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയില്‍ ഗണ്യമായ സേവനങ്ങള്‍ അര്‍പ്പിച്ച പ്രമുഖ വ്യക്തികള്‍ക്കു ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് സമ്മാനിച്ച് വരുന്നു. രണ്ടാമത് അവാര്‍ഡിന് 2021 വര്‍ഷം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയെയാണ് തിരഞ്ഞെടുത്തത്.
എസ്.എസ്.എഫ് സ്ഥാപക നേതാക്കളിലൊരാളായ ബി.എസ് ഫൈസി എസ്.എസ്.എഫ് ജില്ലാ, താലൂക് ഘടകങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദീര്‍ഘ കാലം സംസ്ഥാന ഭാരവാഹിയായിരുന്നു.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന ഉപാധ്യക്ഷന്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.
നിലവില്‍ കേരള മുസ്ലിം ജമാഅത്ത്, സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സമിതി അംഗം, മുഹിമ്മാത്ത് ജന.സെക്രട്ടറി സ്ഥാനത്തിന് പുറമെ ദേളി ജാമിഅ സഅദിയ സെക്രട്ടറിയേറ്റ് അംഗം, മുട്ടം മഖ്ദൂമിയ, ബദിയടുക്ക ദാറുല്‍ ഇഹ്സാന്‍ എന്നിവയുടെ ഉപാധ്യക്ഷന്‍ പദവികള്‍ വഹിക്കുന്നു.
വിവിധ മഹല്ലുകളില്‍ മുദരിസായി സേവനം ചെയ്തിരുന്നു. ബി.എസ് ഫൈസിയുടെ സേവനത്തിനുള്ള അംഗീകാരമാണ് ഒരു ലക്ഷം രൂപയും ഫലകവും ഉള്‍പ്പെട്ട അവാര്‍ഡ്.
മാലിക്ദ്ദീനാര്‍ കള്‍ച്ചറല്‍ ഫോറം കഴിഞ്ഞ വര്‍ഷം രണ്ട് മാതൃക അധ്യാപകര്‍ക്ക് എം.എ ഉസ്താദ് അവാര്‍ഡ് സമ്മാനിച്ചിരുന്നു. കോവിഡ് പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു. അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് സഹായം നല്‍കിയതിന് പുറമെ വിവിധ സഹായങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
പ്രവാസികള്‍ക്കു തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും വിദേശത്തു പ്രതിസന്ധിയിലായവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനും ഫോറം പദ്ധതി തയാറാക്കും.
പത്രസമ്മേളനത്തില്‍ ജന .കണ്‍വീനര്‍ സത്താര്‍ കോരിക്കാര്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പുണ്ടൂര്‍, പബ്ലിക്കേഷന്‍ സെക്രട്ടറി ഉമ്മര്‍ മാഹിന്‍, ജോ. കണ്‍വീനര്‍ ലത്തീഫ് പള്ളത്തടക്ക, മീഡിയ സെകട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജോ .കണ്‍വീനര്‍ ഖാലിദ് മായിപ്പാടി, നൗഷാദ് അമാനി, ത്വഹാ ഉറുമി സംബന്ധിച്ചു.

Related Articles
Next Story
Share it