തിയറ്ററില്‍ വരേണ്ടതായിരുന്നു മാലിക്
മഹേഷ് നാരായണ്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്റെ മൂന്നാം ചിത്രമാണ് മാലിക്. തീവ്രവും ഉദ്വേഗം ജനിപ്പിക്കുന്നതുമായ ക്രൈം ഡ്രാമയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മഹേഷ് ചിത്രം ഒരുക്കിയിരിക്കുന്നത്. റമദപ്പള്ളി പ്രദേശത്തെ നേതാവാണ് സുലൈമാന്‍ മാലിക് അല്ലെങ്കില്‍ അലി ഇക്ക. നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് ഹജ്ജിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിക്കുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കുറ്റത്തിന് പൊലീസ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നു. ജയിലിലെ മതിലുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ കൊല്ലാന്‍ പൊലീസുകാര്‍ പദ്ധതിയിടുമ്പോള്‍, അത് […]

മഹേഷ് നാരായണ്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്റെ മൂന്നാം ചിത്രമാണ് മാലിക്. തീവ്രവും ഉദ്വേഗം ജനിപ്പിക്കുന്നതുമായ ക്രൈം ഡ്രാമയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മഹേഷ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റമദപ്പള്ളി പ്രദേശത്തെ നേതാവാണ് സുലൈമാന്‍ മാലിക് അല്ലെങ്കില്‍ അലി ഇക്ക. നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് ഹജ്ജിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിക്കുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കുറ്റത്തിന് പൊലീസ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നു. ജയിലിലെ മതിലുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ കൊല്ലാന്‍ പൊലീസുകാര്‍ പദ്ധതിയിടുമ്പോള്‍, അത് തടയാന്‍ ഉള്ള തത്രപ്പാടിലാണ് അയാളുടെ ഭാര്യ റോസ്‌ലിന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് റമദ പള്ളിയുടെ ദൈവതുല്യനായ നേതാവിലേക്കുള്ള സുലൈമാന്‍ മാലിക്കിന്റെ യാത്രയാണ് മാലിക്കിന്റെ ഇതിവൃത്തം.
തുടക്കം തന്നെ 12മിനുട്ട് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ടിലൂടെ ചിത്രം പ്രേക്ഷകനെ കൈയിലെടുക്കുന്നു. മാറിവരുന്ന കഥാപാത്രങ്ങള്‍, സന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയവ മികച്ച രീതിയില്‍ കുറവുകളേതുമില്ലാതെയാണ് ഒറ്റ ഷോട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന സിനിമ സുലൈമാന്‍ മാലികിന്റെ ബാല്യം മുതല്‍ വാര്‍ധക്യം വരെ പറഞ്ഞു പോകുന്നുണ്ട്.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തിലൂടെ ഫഹദ് ഫാസില്‍ വീണ്ടും ത്രസിപ്പിക്കുന്നു. മാലിക്കിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ തികച്ചും അനായാസമായാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. പ്രായമായ ഭാഗങ്ങളിലെ പ്രകടനം ഇതില്‍ എടുത്തുപറയേണ്ടതാണ്. ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന പതിവ് ഇത്തവണയും ഫഹദ് തെറ്റിച്ചില്ല. റോസ്ലിന്‍ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളാണ് താനെന്ന് നിമിഷ സജയന്‍ വീണ്ടും തെളിയിക്കുന്നു. ഡയലോഗ് ഡെലിവറിയില്‍ ഉള്‍പ്പെടെ ഈ മികവ് കാണാം. വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജലജ, ദിനേശ് പ്രഭാകര്‍, പാര്‍വതി കൃഷ്ണ, ദിവ്യ പ്രഭ, സനല്‍ അമാന്‍ തുടങ്ങിയ മറ്റു താരങ്ങളുടെ ഭാഗങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സമസ്ത മേഖലയിലും മികച്ച് നില്‍ക്കുന്ന ചിത്രമാണ് 'മാലിക്'. സാങ്കേതിക വശമായാലും കഥപറച്ചിലായാലും മേക്കിംഗായാലും ഒന്നിനൊന്ന് മെച്ചം. ഇങ്ങനെ എല്ലാ തരത്തിലും മഹേഷ് നാരായണന്‍ എന്ന സംവിധായകന്റെ കരിയര്‍ ഗ്രാഫ് കൂടെ ചിത്രത്തിനോടൊപ്പം ഉയരുകയാണ്. മികച്ച സംഗീതമൊരുക്കിയ സുശിന്‍ ശ്യാമും ചിത്രത്തിന്റെ മൂഡ് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. സാനു ജോണ്‍ വര്‍ഗീസിന്റെ ക്യാമറയും ഗംഭീരം. നീളമേറിയ ഷോട്ടുകളിലുള്‍പ്പെടെ മികച്ച ഫ്രെയിമുകളാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. തിയേറ്ററില്‍ കാണേണ്ടിയിരുന്നതായിരുന്ന ചിത്രമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു പോകുന്ന ചിത്രമാണ് മാലിക്. കോവിഡ് കാലം തിയറ്ററില്‍ നിന്ന് കവര്‍ന്നെടുത്ത മറ്റൊരു ചിത്രം. എന്നിരുന്നാലും ഒ.ടി.ടി. മുഖേന ലോകമെമ്പാടും ശ്രദ്ധ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടന്നാണ് വിലയിരുത്തല്‍. മഹേഷ് നാരായണന്റെയും ഫഹദ് ഫാസിലിന്റെയും ഇതില്‍ സംബന്ധിച്ച മറ്റുള്ളവരുടെയും സിനിമാജീവിതത്തിലെ മികച്ച ഒരു നാഴികക്കല്ലാണ് മാലിക്.