ചിത്രത്തില്‍ പച്ചക്കൊടി തന്നെ വേണമെന്നാര്‍ക്കാണ് നിര്‍ബന്ധം? കള്ളക്കടത്തുകാരുടെയും ക്രിമിനലുകളുടെയും ഒളിത്താവളം ലക്ഷദ്വീപ് ആണെന്ന് വരുത്തിത്തീര്‍ക്കുന്നത് ആര്‍ക്ക് വേണ്ടി? മാലിക്ക് പ്രചരിപ്പിക്കുന്നത് ഇസ്ലാമോഫോബിയയെന്ന് കഥാകൃത്ത് എന്‍.എസ് മാധവന്‍

കൊച്ചി: ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് സിനിമയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നതിനിടെ ചിത്രത്തിലൂടെ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്ന ആക്ഷേപവുമായി കഥാകൃത്ത് എന്‍.എസ് മാധവന്‍. മാലിക്ക് പ്രചരിപ്പിക്കുന്നത് ഇസ്ലാമോഫോബിയയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. ചിത്രത്തിലെ ചില കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മറ്റേത് സിനിമയേയും പോലെ മാലിക്കിലും ഇസ്‌ലാമോഫോബിയയുടെ അംശം കാണാമെന്ന് അദ്ദേഹം പറയുന്നു. മാലിക്ക് ഒരു സാങ്കല്‍പ്പിക കഥയാണെന്ന് വിചാരിക്കുക എന്ന് പറഞ്ഞ് തുടങ്ങുന്ന രണ്ട് ട്വീറ്റില്‍ അഞ്ച് പോയിന്റുകളാണ് അക്കമിട്ട് […]

കൊച്ചി: ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് സിനിമയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നതിനിടെ ചിത്രത്തിലൂടെ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്ന ആക്ഷേപവുമായി കഥാകൃത്ത് എന്‍.എസ് മാധവന്‍. മാലിക്ക് പ്രചരിപ്പിക്കുന്നത് ഇസ്ലാമോഫോബിയയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ചിത്രത്തിലെ ചില കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മറ്റേത് സിനിമയേയും പോലെ മാലിക്കിലും ഇസ്‌ലാമോഫോബിയയുടെ അംശം കാണാമെന്ന് അദ്ദേഹം പറയുന്നു. മാലിക്ക് ഒരു സാങ്കല്‍പ്പിക കഥയാണെന്ന് വിചാരിക്കുക എന്ന് പറഞ്ഞ് തുടങ്ങുന്ന രണ്ട് ട്വീറ്റില്‍ അഞ്ച് പോയിന്റുകളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്.

1. ചിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുമായി.

2. ലക്ഷദ്വീപിനെ കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?

3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി പ്രകൃതിദുരന്ത സമയത്ത് ക്രിസ്ത്യാനികളെ അകത്ത് കടക്കാന്‍ അനുവദിക്കുന്നില്ല? ഇത് കേരളത്തിന്റെ രീതിക്ക് എതിരാണ്.

4. രണ്ട് ശക്തികള്‍ ഏറ്റുമുട്ടുമ്‌ബോള്‍ ഒന്നിനെ മാത്രം എന്തുകൊണ്ട് തീവ്രവാദവുമായി ബന്ധിപ്പിക്കുന്നു.

5. കേരളത്തിലെ ഏറ്റവും വലിയ പൊലിസ് വെടിവെപ്പാണ് ചിത്രത്തിലുള്ളത്. സര്‍ക്കാരിന്റെ അറിവോടെയല്ലാതെ അതു നടക്കുമോ?

തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുക്കിയ സിനിമയുടെ ടൈറ്റില്‍ കാര്‍ഡിനെയും അദ്ദേഹം വിമര്‍ശിച്ചു. മലയാള ചിത്രത്തിന് മുമ്പൊരിക്കലും അറബിയില്‍ പേരെഴുതി കാണിച്ചിരുന്നില്ല. അറബിക് മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നുവെന്ന ചിന്തയില്‍ നിങ്ങളെന്തെങ്കിലും മറച്ചുവെക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'സിനിമ ബീമാപള്ളി വെടിവെപ്പിനെ പശ്ചാത്തലമാക്കിയെന്ന് പറഞ്ഞോ, ഇല്ല. സിനിമ ലക്ഷദ്വീപ് ക്രിമിനലുകളുടെ താവളമാണെന്ന് പറഞ്ഞോ? ഇല്ല. എന്തൊരു പ്രഹസനാണ് സജി', എന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പരിഹസിച്ചു.

ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 2009ലെ ബീമാപ്പള്ളി വെടിവെയ്പ്പാണ് ചിത്രം പറയുന്നതെങ്കിലും ഇത് വെറും സാങ്കല്‍പികം മാത്രമാണെന്നാണ് സംവിധായകന്റെ വാദം. ആറ് പേരുടെ മരണത്തിനിടയായ ബീമാപ്പള്ളി വെടിവെയ്പ്പ് നടക്കുമ്പോള്‍ ഇടത് സര്‍ക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയുടെ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. എന്നാല്‍ സിനിമയില്‍ ഇടതുപക്ഷത്തെ യാതൊരുവിധത്തിലും തൊടാതെ മുസ്ലിം ലീഗിനോട് സമാനമായ പാര്‍ട്ടിയും മുന്നണിയും ഭരിക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നത്.

Related Articles
Next Story
Share it