മാലിക് ദീനാര്‍ ഉറൂസ്: ഫിഖ്ഹ് സെമിനാര്‍ സംഘടിപ്പിച്ചു

തളങ്കര: ഇസ്ലാമിക കര്‍മ്മ ശാസ്ത്രങ്ങള്‍ കൃത്യമായ രീതിയില്‍ പഠിച്ച് ജീവിതത്തെ ശരിയായ പാതയിലൂടെ നയിക്കണമെന്ന് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പറഞ്ഞു.മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ ഇന്ന് രാവിലെ നടന്ന ഫിഖ്ഹ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. റയിസ് ഹുദവി ആമുഖ […]

തളങ്കര: ഇസ്ലാമിക കര്‍മ്മ ശാസ്ത്രങ്ങള്‍ കൃത്യമായ രീതിയില്‍ പഠിച്ച് ജീവിതത്തെ ശരിയായ പാതയിലൂടെ നയിക്കണമെന്ന് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പറഞ്ഞു.
മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ ഇന്ന് രാവിലെ നടന്ന ഫിഖ്ഹ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. റയിസ് ഹുദവി ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പള്‍ അബ്ദുല്‍ ബാരി ഹുദവി, വൈസ് പ്രിന്‍സിപ്പള്‍ ഇബ്രാഹിം ഹുദവി, നൗഫല്‍ ഹുദവി പ്രസംഗിച്ചു.
അക്കാദമി മാനേജര്‍ കെ.എച്ച്. അഷ്‌റഫ് സ്വാഗതം പറഞ്ഞു.
ഡോ. ജാഫര്‍ ഹുദവി കൊളത്തൂര്‍, അഷ്‌റഫ് ഹുദവി നെല്ലിക്കുന്ന്, അമീര്‍ ഹുസൈന്‍ ഹുദവി, ദില്‍ഷാദ് ഹുദവി എന്നിവര്‍ വിഷയാവതരണം നടത്തി.

Related Articles
Next Story
Share it