മാലിക് ദീനാര്‍ ഉറൂസിന് സിയാറത്തോടെ തുടക്കമായി

തളങ്കര: ആത്മീയതയുടെ നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസിന് തുടക്കമായി. ഉറൂസിന് ആരംഭം കുറിച്ച് ഇന്ന് രാവിലെ നടന്ന മാലിക് ദീനാര്‍ മഖാം സിയാറത്തിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കി. സിയാറത്ത് സദസ്സില്‍ പണ്ഡിതരും മതനേതാക്കളും വിശ്വാസികളടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമദ് മൗലവി, യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് […]

തളങ്കര: ആത്മീയതയുടെ നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസിന് തുടക്കമായി. ഉറൂസിന് ആരംഭം കുറിച്ച് ഇന്ന് രാവിലെ നടന്ന മാലിക് ദീനാര്‍ മഖാം സിയാറത്തിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കി. സിയാറത്ത് സദസ്സില്‍ പണ്ഡിതരും മതനേതാക്കളും വിശ്വാസികളടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമദ് മൗലവി, യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍റഹ്‌മാന്‍ മദനി, പള്ളം ഖത്തീബ് മുനീര്‍ സഅദി, തളങ്കര പടിഞ്ഞാര്‍ ഖത്തീബ് നൗഫല്‍ ഹുദവി, യൂസഫ് ബാഖവി ഖാസിയാറകം, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, ട്രഷറര്‍ എന്‍.എ അബൂബക്കര്‍, ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ എ. അബ്ദുല്‍റഹ്‌മാന്‍, വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ട്രഷറര്‍ പി.എ സത്താര്‍ ഹാജി, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍റഹ്‌മാന്‍, ടി.എ ഷാഫി, മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി, വൈസ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഹുദവി, മാലിക് ദീനാര്‍ പള്ളി ഇമാം ഹാഫിസ് അബ്ദുല്‍ ബാസിത്, മാലിക് ദീനാര്‍ പള്ളി കമ്മിറ്റി അംഗങ്ങളായ അഹമദ് ഹാജി അങ്കോല, അസ്ലം പടിഞ്ഞാര്‍, വെല്‍ക്കം മുഹമ്മദ്, കെ.എച്ച് അഷ്റഫ്, ഹസൈനാര്‍ ഹാജി തളങ്കര, കെ.എം ബഷീര്‍, ഉറൂസ് കമ്മിറ്റി, സബ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തളങ്കര ദീനാര്‍ ജംഗ്ഷനില്‍ പുനര്‍നിര്‍മ്മിച്ച മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ പ്രധാന കവാടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. നാല് മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി, പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മാലിക് ദീനാര്‍ ഉറൂസിന്റെ ഉദ്ഘാടന സദസ്സ് ഇന്ന് രാത്രി ഒമ്പത് മണിക്ക് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടക്കും. ഇതിന് മുന്നോടിയായി രാത്രി ഏഴ് മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ നടക്കും. ഒമ്പത് മണിക്ക് ഉറൂസ് പരിപാടി കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍, മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമദ് മുസ്ല്യാര്‍, സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.

Related Articles
Next Story
Share it