ബദിയടുക്കയില്‍ മാലിക് ദിനാര്‍ അക്കാദമി വനിതാ കോളേജ് ആരംഭിച്ചു

ബദിയടുക്ക: മതഭൗതീക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് അച്ചടക്കത്തിനും അനുസരണക്കും ആദരവിനും ഊന്നല്‍ നല്‍കിക്കൊണ്ടാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ പ്രസിഡണ്ട് ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ബദിയടുക്ക ടൗണ്‍ മദ്രസ കെട്ടിടത്തില്‍ ആരംഭിച്ച മാലിക് ദിനാര്‍ അക്കാദമി വുമണ്‍സ് കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കോളേജ് ചെയര്‍മാന്‍ റഷീദ് ബെളിഞ്ചം ആമുഖ […]

ബദിയടുക്ക: മതഭൗതീക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് അച്ചടക്കത്തിനും അനുസരണക്കും ആദരവിനും ഊന്നല്‍ നല്‍കിക്കൊണ്ടാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ പ്രസിഡണ്ട് ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ബദിയടുക്ക ടൗണ്‍ മദ്രസ കെട്ടിടത്തില്‍ ആരംഭിച്ച മാലിക് ദിനാര്‍ അക്കാദമി വുമണ്‍സ് കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കോളേജ് ചെയര്‍മാന്‍ റഷീദ് ബെളിഞ്ചം ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ, സയ്യിദ് എം. എസ് തങ്ങള്‍ മദനി ഓലമുണ്ട, പി.കെ.കെ. മാണിയൂര്‍, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഇ.പി ഹംസത്തു സഅദി, ഫസലുറഹ്മാന്‍ ദാരിമി, മജീദ് ദാരിമി പയ്യക്കി, അസൈനാര്‍ ഫൈസി ബീജന്തടുക്ക, സി.എ അബൂബക്കര്‍, ഹമീദ് പൊസോളിക, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി ഉബ്രങ്കള, അന്‍വര്‍ ഓസോണ്‍, ബി.ടി. അബ്ദുല്ല കുഞ്ഞി, എസ്. മുഹമ്മദ്, അബ്ദുല്ല ചാല്‍ക്കര, സലീം വാഫി, ഖലീല്‍ ദാരിമി ബെളിഞ്ചം, റസാഖ് അര്‍ശദി, അലാബി അബ്ദുല്ല, സിദ്ദിഖ് ബെളിഞ്ചം സംബന്ധിച്ചു

Related Articles
Next Story
Share it