മാലിക് ദീനാര്‍ യതീംഖാന അമ്പതാം വാര്‍ഷികം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴില്‍ 1971 ഡിസംബര്‍ 6ന് തുടക്കം കുറിച്ച മാലിക് ദീനാര്‍ യതീംഖാനയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉല്‍ഘാടനം ചെയ്തു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍, […]

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴില്‍ 1971 ഡിസംബര്‍ 6ന് തുടക്കം കുറിച്ച മാലിക് ദീനാര്‍ യതീംഖാനയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉല്‍ഘാടനം ചെയ്തു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍, സംഘം വൈസ് പ്രസിഡണ്ട് എന്‍. കെ. അമാനുല്ല, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, റഊഫ് പള്ളിക്കല്‍, ബി.യു. അബ്ദുല്ല, എം.എ. ലത്തീഫ്, പി.എ. സത്താര്‍ ഹാജി, ബായിക്കര അബ്ദുല്ല കുഞ്ഞി ഹാജി, ബഷീര്‍ വോളിബോള്‍, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ഹാഷിം കടവത്ത്, മുജീബ് അഹ്‌മദ്, ടി.ഇ. മുക്താര്‍, കെ.എം. ഹനീഫ്, റസാഖ് പട്ടേല്‍, സഹീര്‍ ആസിഫ്, ടി.എസ് ഗഫൂര്‍, ടി.എസ്. ബഷീര്‍, എന്‍. ഇബ്രാഹിം, കെ.എച്ച് അഷ്‌റഫ്, ഗഫൂര്‍ തളങ്കര, ബഷീര്‍, സമീര്‍ പള്ളിക്കാല്‍, ഫസല്‍ റഹ്‌മാന്‍, ഓഫീസ് സെക്രട്ടറി അഷറഫ് പ്രസംഗിച്ചു.
അമ്പതാം വാര്‍ഷികാഘോഷത്തിന് 6ന് തിങ്കളാഴ്ച തുടക്കം കുറിക്കും. രാവിലെ 9 മണിക്ക് മാലിക് ദീനാര്‍ മഖ്ബറ സിയാറത്ത്, 9.30 പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പതാക ഉയര്‍ത്തും. 10 മണിക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടി കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് കൂടിയായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

Related Articles
Next Story
Share it