മാലിക് ദീനാര്‍ യതീംഖാനയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു
തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നായ മാലിക് ദീനാര്‍ യതീംഖാനയുടെ 50-ാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ സംഘം 68-ാം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. 1971 ഡിസംബര്‍ ആറിനാണ് മാലിക് ദീനാര്‍ യതീംഖാന സ്ഥാപിതമായത്. അടുത്തമാസം മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായ 25-ാം വര്‍ഷവും നൂറുമേനി വിജയം കൊയ്ത് ചരിത്രം കുറിച്ചതില്‍ യോഗം […]

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നായ മാലിക് ദീനാര്‍ യതീംഖാനയുടെ 50-ാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ സംഘം 68-ാം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. 1971 ഡിസംബര്‍ ആറിനാണ് മാലിക് ദീനാര്‍ യതീംഖാന സ്ഥാപിതമായത്. അടുത്തമാസം മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായ 25-ാം വര്‍ഷവും നൂറുമേനി വിജയം കൊയ്ത് ചരിത്രം കുറിച്ചതില്‍ യോഗം ആഹ്ലാദം പ്രകടിപ്പിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ മികവിലും സംതൃപ്തി പ്രകടിപ്പിച്ചു. പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എന്‍.കെ അമാനുല്ല വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ടുമാരായ എ. അബ്ദുല്‍റഹ്‌മാന്‍, മീത്തല്‍ അബ്ദുല്ല, സെക്രട്ടറിമാരായ അഡ്വ. വി.എം മുനീര്‍, റഊഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, ഹാഷിം കടവത്ത്, അഹമദ് ഹാജി അങ്കോല, കെ.എം അബ്ദുല്‍റഹ്‌മാന്‍, പി.എ സത്താര്‍ ഹാജി, എം.എസ് അബൂബക്കര്‍, ബായിക്കര അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.എ മുഹമ്മദ് ബഷീര്‍, മുഹമ്മദ് ബഷീര്‍ ടി.എസ്, അബ്ദുല്‍റസാഖ് പട്ടേല്‍, ടി.ഇ മുക്താര്‍, ടി.എസ്.എ ഗഫൂര്‍, എന്‍. ഇബ്രാഹിം, സഹീര്‍ ആസിഫ്, എന്‍.കെ അബ്ദുല്‍ മജീദ്, ഇ.എം അബ്ദുല്ല, കെ.എച്ച് അഷ്‌റഫ്, അഷ്‌റഫ് എന്‍.യു, ഗഫൂര്‍ തളങ്കര സംബന്ധിച്ചു.