തളങ്കരയില്‍ മാലിക് ദീനാര്‍ ഉറൂസിന് നാളെ പതാക ഉയരും

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക് ദീനാര്‍ (റ) ഉറൂസിന് തുടക്കം കുറിച്ച് നാളെ പതാക ഉയരും. നാളെ ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്ത് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പതാക ഉയര്‍ത്തുന്നതോടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പരിപാടികള്‍ക്ക് തുടക്കമാവും. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തവണ മാലിക് ദീനാര്‍ ഉറൂസ് നടക്കുന്നത്. ഹിജ്‌റ 22ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ […]

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക് ദീനാര്‍ (റ) ഉറൂസിന് തുടക്കം കുറിച്ച് നാളെ പതാക ഉയരും. നാളെ ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്ത് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പതാക ഉയര്‍ത്തുന്നതോടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പരിപാടികള്‍ക്ക് തുടക്കമാവും. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തവണ മാലിക് ദീനാര്‍ ഉറൂസ് നടക്കുന്നത്. ഹിജ്‌റ 22ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ ഇസ്‌ലാം മത പ്രബോധനത്തിന് എത്തിയ ഹസ്രത്ത് മാലിക് ദീനാറി(റ)നോടുള്ള ബഹുമാന സൂചകമായാണ് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നൂറ്റാണ്ടുകളായി ഉറൂസ് നടന്നുവരുന്നത്. ഉറൂസിനോടനുബന്ധിച്ച് മതപ്രസംഗ പരമ്പര, ഉലമാ ഉമറാ സംഗമം, ചരിത്ര സെമിനാര്‍, സനദ് ദാന സമ്മേളനം, പ്രവാസി സംഗമം എന്നിവയും നടക്കുന്നുണ്ട്. മതപ്രഭാഷണം ഈമാസം 15ന് ആരംഭിക്കും. ഉറൂസിന് ജനുവരി അഞ്ചിന് തുടക്കം കുറിക്കും. പ്രമുഖ പണ്ഡിതന്മാരും പ്രഭാഷകരും മതപ്രഭാഷണ-ഉറൂസ് പരിപാടികളില്‍ സംബന്ധിക്കും. ജനുവരി 15ന് രാവിലെ അന്നദാനത്തോടെയാണ് സമാപനം.
ഉറൂസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വേണ്ടി വിളിച്ചുചേര്‍ത്ത ഉറൂസ് കമ്മിറ്റിയോഗം മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it