മാലിക് ദീനാര്‍ ഉറൂസിന് ഇന്ന് സമാപനം; ഞായറാഴ്ച രാവിലെ ലക്ഷം പേര്‍ക്ക് അന്നദാനം
തളങ്കര: ഒരുമാസക്കാലത്തോളമായി കാസര്‍കോടിന് ആത്മീയ ചൈതന്യം പകര്‍ന്ന തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസിന്റെ സമാപന സമ്മേളനം ഇന്ന് രാത്രി. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന അന്നദാന വിതരണത്തോടെ ഉറൂസ് പരിപാടിക്ക് സമാപനം കുറിക്കും. ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കുമെന്ന് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ എന്നിവര്‍ അറിയിച്ചു.ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ ദിനങ്ങളില്‍ ഉറൂസ് പരിപാടി കാണാനും മഖ്ബറ സിയാറത്തിനുമായി എത്തിയത്. മതഭേദമില്ലാതെ ജനങ്ങളുടെ ഒഴുക്കായിരുന്നു ഉറൂസ് നഗരിയിലേക്ക്. എല്ലാ ദിവസവും […]

തളങ്കര: ഒരുമാസക്കാലത്തോളമായി കാസര്‍കോടിന് ആത്മീയ ചൈതന്യം പകര്‍ന്ന തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസിന്റെ സമാപന സമ്മേളനം ഇന്ന് രാത്രി. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന അന്നദാന വിതരണത്തോടെ ഉറൂസ് പരിപാടിക്ക് സമാപനം കുറിക്കും. ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കുമെന്ന് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ എന്നിവര്‍ അറിയിച്ചു.
ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ ദിനങ്ങളില്‍ ഉറൂസ് പരിപാടി കാണാനും മഖ്ബറ സിയാറത്തിനുമായി എത്തിയത്. മതഭേദമില്ലാതെ ജനങ്ങളുടെ ഒഴുക്കായിരുന്നു ഉറൂസ് നഗരിയിലേക്ക്. എല്ലാ ദിവസവും ഉച്ചക്കഞ്ഞി കഴിക്കാനും പതിനായിരങ്ങള്‍ എത്തിയിരുന്നു. പള്ളിയിലെത്തിയ മുഴുവന്‍ വിശ്വാസികളേയും മധുരപാനീയവും തബറുക്കും നല്‍കിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമദ് മൗലവി അല്‍ അസ്ഹരി, കാരന്തൂര്‍ ശൈഖ് ഹസ്രത്ത് മൊയ്തീന്‍ ഷാ, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ പങ്കെടുക്കും. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറയും. തുടര്‍ന്ന് മൗലീദ് പാരായണവും രാവിലെ ആറ് മണി മുതല്‍ അന്നദാന വിതരണവും നടക്കും. അന്നദാനം സ്വീകരിക്കാനായി ഉത്തരമലബാറില്‍ നിന്നും ദക്ഷിണ കന്നഡയില്‍ നിന്നും വിശ്വാസികള്‍ ഒഴുകിയെത്തും.
ഉറൂസ് പരിപാടിയില്‍ വെള്ളിയാഴ്ച രാത്രി ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, ഖലീല്‍ ഹുദവി കല്ലായം, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി എന്നിവര്‍ പ്രഭാഷണം നടത്തി. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി സ്വാഗതം പറഞ്ഞു. അബ്ദുല്‍ബാരി ഹുദവി, അസ്‌ലം പടിഞ്ഞാര്‍, കെ.എം ബഷീര്‍, കെ.എ അസീസ്, അബ്ദുല്‍ഹമീദ് സി.പി തുടങ്ങിയവര്‍ സംബന്ധിച്ചു.