മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും വീട്ടില്‍ ഭക്ഷ്യകിറ്റ് എത്തിച്ച് ദഖീറത്തുല്‍ ഉഖ്‌റാ സംഘം

തളങ്കര: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അനാഥാലയങ്ങള്‍ പൂട്ടിക്കിടക്കുമ്പോഴും മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും എല്ലാമാസവും ഭക്ഷ്യവസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കി ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ മാതൃകാപ്രവര്‍ത്തനം. കുട്ടികള്‍ക്ക് യതീംഖാനയില്‍ താമസിച്ച് പഠിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. കോവിഡിന്റെ വ്യാപനം തുടങ്ങിയതോടെ മാര്‍ച്ച് മാസത്തില്‍ തന്നെ അനാഥാലയങ്ങള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് അനാഥാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും വീടുകളിലേക്ക് മടങ്ങേണ്ടിവന്നു. മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും ദഖീറത്തുല്‍ ഉഖ്‌റാസംഘം എല്ലാമാസവും കൃത്യമായി ഏതാണ്ട് ആയിരം രൂപയോളം വിലവരുന്ന […]

തളങ്കര: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അനാഥാലയങ്ങള്‍ പൂട്ടിക്കിടക്കുമ്പോഴും മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും എല്ലാമാസവും ഭക്ഷ്യവസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കി ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ മാതൃകാപ്രവര്‍ത്തനം. കുട്ടികള്‍ക്ക് യതീംഖാനയില്‍ താമസിച്ച് പഠിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. കോവിഡിന്റെ വ്യാപനം തുടങ്ങിയതോടെ മാര്‍ച്ച് മാസത്തില്‍ തന്നെ അനാഥാലയങ്ങള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് അനാഥാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും വീടുകളിലേക്ക് മടങ്ങേണ്ടിവന്നു. മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും ദഖീറത്തുല്‍ ഉഖ്‌റാസംഘം എല്ലാമാസവും കൃത്യമായി ഏതാണ്ട് ആയിരം രൂപയോളം വിലവരുന്ന ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കുന്നുണ്ട്. പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര എന്നിവരുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മാസന്തോറുമുള്ള ഭക്ഷ്യകിറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പുറമെ എല്ലാവീടുകളിലും സാമ്പത്തിക സഹായവും എത്തിച്ചുകൊടുക്കുന്നുണ്ട്. ഇത് ഈ കുടുംബങ്ങളിലുണ്ടാക്കുന്ന ആഹ്ലാദവും ആശ്വാസവും ചെറുതല്ല. ഭക്ഷ്യകിറ്റ് കൈമാറുന്ന ചടങ്ങിന്റെ ഉദ്ഘാടനം ടി.ഇ അബ്ദുല്ല നിര്‍വ്വഹിച്ചു. എന്‍.കെ അമാനുല്ല, അഡ്വ. വി.എം മുനീര്‍, എം.എ ലത്തീഫ്, ഹാഷിം കടവത്ത്, കെ.എം അബ്ദുല്‍റഹ്മാന്‍, പി.എ സത്താര്‍ ഹാജി, ബി.യു അബ്ദുല്ല, എം.എസ് അബൂബക്കര്‍ ഹാജി, ടി.ഇ മുക്താര്‍, ഗഫൂര്‍ തളങ്കര, റസാഖ് പട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it