മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം സാന്ത്വന ഭവനത്തിലേക്കുള്ള സഹായം കൈമാറി

ദേളി: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍ധന രോഗികള്‍ക്ക് സമാശ്വാസ പദ്ധതിയുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ഒരുക്കുന്ന സാന്ത്വന ഭവനത്തിലേക്ക് ജി.സി.സി. രാഷ്ട്രങ്ങളിലെ കാസര്‍കോട് ജില്ലാ കൂട്ടായ്മയായ മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടുലക്ഷം രൂപയുടെ സഹായം നല്‍കി. ദേളി സഅദിയ്യയില്‍ നടന്ന ചടങ്ങില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ മുഹമ്മദ്കുഞ്ഞി പുണ്ടൂര്‍, ലത്തീഫ് പള്ളത്തടുക്ക, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ഖാലിദ് […]

ദേളി: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍ധന രോഗികള്‍ക്ക് സമാശ്വാസ പദ്ധതിയുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ഒരുക്കുന്ന സാന്ത്വന ഭവനത്തിലേക്ക് ജി.സി.സി. രാഷ്ട്രങ്ങളിലെ കാസര്‍കോട് ജില്ലാ കൂട്ടായ്മയായ മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടുലക്ഷം രൂപയുടെ സഹായം നല്‍കി.
ദേളി സഅദിയ്യയില്‍ നടന്ന ചടങ്ങില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ മുഹമ്മദ്കുഞ്ഞി പുണ്ടൂര്‍, ലത്തീഫ് പള്ളത്തടുക്ക, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ഖാലിദ് മായിപ്പാടി എന്നിവര്‍ ചെക്ക് കൈമാറി. കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളായ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it