ഏല്‍ക്കാന പുഴയില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി

ബദിയടുക്ക: ഏല്‍ക്കാന പുഴയില്‍ ഒന്നരമാസം പഴക്കം തോന്നിക്കുന്ന പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് നാട്ടുകാര്‍ അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ജൂലായ് 12ന് വിദ്യാഗിരി സീലിത്തടുക്കയില്‍ നിന്ന് ഒരാളെ കാണാതായിരുന്നു. അസ്ഥികൂടം ഇയാളുടേതാണോ എന്ന നിഗമനത്തില്‍ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി. ആദ്യം ഇവര്‍ ആണെന്ന് പറഞ്ഞുവെങ്കിലും പിന്നീട് സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് കാണാതായ ആളുടെ മകന്റെ രക്തം പരിശോധനക്കയക്കാനാണ് പൊലീസ് […]

ബദിയടുക്ക: ഏല്‍ക്കാന പുഴയില്‍ ഒന്നരമാസം പഴക്കം തോന്നിക്കുന്ന പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് നാട്ടുകാര്‍ അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ജൂലായ് 12ന് വിദ്യാഗിരി സീലിത്തടുക്കയില്‍ നിന്ന് ഒരാളെ കാണാതായിരുന്നു. അസ്ഥികൂടം ഇയാളുടേതാണോ എന്ന നിഗമനത്തില്‍ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി. ആദ്യം ഇവര്‍ ആണെന്ന് പറഞ്ഞുവെങ്കിലും പിന്നീട് സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് കാണാതായ ആളുടെ മകന്റെ രക്തം പരിശോധനക്കയക്കാനാണ് പൊലീസ് തീരുമാനം. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം അസ്ഥികൂടം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് പരിശോധനാഫലം രണ്ടുദിവസത്തിന് ശേഷം ലഭിക്കും. അതിന് ശേഷം മാത്രമേ അസ്ഥികൂടം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it