മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദേശമംഗലം വറവട്ടൂര്‍ കളത്തുംപടിക്കല്‍ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സുഹൃത്തുക്കളായ അബ്ദുല്‍ മജീദ് മമ്ബാട്, ഷറഫുദ്ദീന്‍ എന്നിവര്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരിക്കുകയായിരുന്നു. ജിദ്ദയിലെ മുഹമ്മദിയയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. പരേതരായ കളത്തുംപടി അബ്ദുല്‍ റഹ്‌മാന്‍ - ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: നദീറ, നസീറ, നുസ്രത്ത്, […]

ജിദ്ദ: മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദേശമംഗലം വറവട്ടൂര്‍ കളത്തുംപടിക്കല്‍ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സുഹൃത്തുക്കളായ അബ്ദുല്‍ മജീദ് മമ്ബാട്, ഷറഫുദ്ദീന്‍ എന്നിവര്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരിക്കുകയായിരുന്നു. ജിദ്ദയിലെ മുഹമ്മദിയയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.

പരേതരായ കളത്തുംപടി അബ്ദുല്‍ റഹ്‌മാന്‍ - ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: നദീറ, നസീറ, നുസ്രത്ത്, നജ്മ, നൗഫല്‍ (ഖത്തര്‍). ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരികെയെത്തിയത്. വീണ്ടും നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം.

Related Articles
Next Story
Share it