ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ചങ്ങനാശേരി മാമ്മൂട് പാലത്തുംമൂട്ടില്‍ കാഞ്ഞിരത്തുംമൂട്ടില്‍ ആല്‍ബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശി ദേവാന്‍ശും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ സുമയിലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു അപകടം. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍ വിദ്യാര്‍ഥി സുഹൃത്തുക്കളുമായി […]

മസ്‌കറ്റ്: ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ചങ്ങനാശേരി മാമ്മൂട് പാലത്തുംമൂട്ടില്‍ കാഞ്ഞിരത്തുംമൂട്ടില്‍ ആല്‍ബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശി ദേവാന്‍ശും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ സുമയിലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു അപകടം. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍ വിദ്യാര്‍ഥി സുഹൃത്തുക്കളുമായി വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ഷംസില്‍ പോയി മടങ്ങവെയാണ് അപകടം. സുഹൈല്‍ ബവാന്‍ കമ്പനിയില്‍ സീനിയര്‍ ഓഡിറ്ററായ വര്‍ഗീസിന്റെയും റോയല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ റെജിമോളുടെയും പുത്രനാണ്.

Related Articles
Next Story
Share it