സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു, നടപടി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍

തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് നടപടി. വ്യാഴാഴ്ച രാത്രി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ സൈബര്‍ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തന്നെപ്പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി. ഇത് രണ്ടാമതാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് വിഡിയോകളും ഭാഗ്യലക്ഷ്മി പൊലീസിന് കൈമാറി. ഭാഗ്യലക്ഷ്മിയുടെ ആദ്യപരാതിയില്‍ ശാന്തിവിള ദിനേശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വീണ്ടും യൂട്യൂബിലൂടെ മോശം പ്രചാരണം തുടര്‍ന്നതായും […]

തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് നടപടി. വ്യാഴാഴ്ച രാത്രി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ സൈബര്‍ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തന്നെപ്പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി.

ഇത് രണ്ടാമതാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് വിഡിയോകളും ഭാഗ്യലക്ഷ്മി പൊലീസിന് കൈമാറി. ഭാഗ്യലക്ഷ്മിയുടെ ആദ്യപരാതിയില്‍ ശാന്തിവിള ദിനേശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വീണ്ടും യൂട്യൂബിലൂടെ മോശം പ്രചാരണം തുടര്‍ന്നതായും ഇതേതുടര്‍ന്ന് വീണ്ടും പരാതിയുമായി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമീപിക്കുകയായിരുന്നുവെന്നും പറയുന്നു.

Related Articles
Next Story
Share it