നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു; നാടകപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ മേഖലകളിലും തിളങ്ങിയ വ്യക്തിത്വം

കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ (69) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കജ്വരം ബാധിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന്‍ എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. 50ഓളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ മികവു പുലര്‍ത്തി. ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം, പൊലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമര്‍മ്മരം, […]

കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ (69) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കജ്വരം ബാധിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന്‍ എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. 50ഓളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ മികവു പുലര്‍ത്തി. ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം, പൊലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലൂടെയാണ് ബാലചന്ദ്രന്‍ ചലച്ചിത്രസംവിധായകനായത്. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡുകളും ലഭിച്ചു. മികച്ച നാടക രചനക്കുള്ള 2009 ലെ കേരള സംഗീത അക്കാദമി അവാര്‍ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു. കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായിട്ടാണ് ജനനം.കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും നേടിയിരുന്നു. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തശേഷം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ കള്‍ട്ടില്‍ പ്രവര്‍ത്തിച്ചു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും

Related Articles
Next Story
Share it