യാസര്‍ എടപ്പാളിനെതിരെ ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മലപ്പുറം: മന്ത്രി കെ ടി ജലീലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവിനെതിരെ പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലീഗ് അനുകൂല ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ യാസര്‍ എടപ്പാളിനെതിരെയാണ് മലപ്പുറം എസ്.പി ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മലപ്പുറം ചങ്ങരംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗള്‍ഫിലുള്ള യാസറിനെ യു.എ.ഇയില്‍ നിന്നും നാടുകടത്താന്‍ മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായാണ് വിവരം. […]

മലപ്പുറം: മന്ത്രി കെ ടി ജലീലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവിനെതിരെ പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലീഗ് അനുകൂല ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ യാസര്‍ എടപ്പാളിനെതിരെയാണ് മലപ്പുറം എസ്.പി ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മലപ്പുറം ചങ്ങരംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഗള്‍ഫിലുള്ള യാസറിനെ യു.എ.ഇയില്‍ നിന്നും നാടുകടത്താന്‍ മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായാണ് വിവരം.

മൊഴി പുറത്ത് വന്നതിന് പിന്നാലെ മന്ത്രിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് കെ.ടി ജലീലിന്റെ ഓഫീസിന് മുന്നില്‍ യാസര്‍ എടപ്പാളിന്റെ കുടുംബം പ്രതിഷേധിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Malapuram SP issued Lookout notice against Yasar Edappal

Related Articles
Next Story
Share it