മലബാര്‍ ആല്‍ബം അസോസിയേഷന്‍ ഐഡി കാര്‍ഡ് വിതരണവും പൊതുയോഗവും നടത്തി

കാസര്‍കോട്: മലബാര്‍ ആല്‍ബം അസോസിയേഷന്‍ (മാ) തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പൊതു യോഗവും നടന്നു. കവിയും വ്യവസായിയുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ബംബ്രാണി അധ്യക്ഷത വഹിച്ചു. അലി മാങ്ങാട് സ്വാഗതം പറഞ്ഞു. മേല്‍പറമ്പ് സി.ഐ ടി. ഉത്തംദാസ് മുഖ്യാതിഥിയായി. ട്രഷറര്‍ നിസാര്‍ ഷിറിയ, വൈസ് പ്രസിഡന്റ് ഷെബി ബംബ്രാണി, ജോ. സെക്രട്ടറിമാരായ ശുഹൈബ് ഷാന്‍, അസി മോള്‍, എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ കുദാ ശാഹുല്‍, മുനാസ് മുന്നു, ഹാരിഫ് റീമിക്‌സ്, റിയാസ് ഖാന്‍, രക്ഷാധികാരി പിഎ […]

കാസര്‍കോട്: മലബാര്‍ ആല്‍ബം അസോസിയേഷന്‍ (മാ) തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പൊതു യോഗവും നടന്നു.
കവിയും വ്യവസായിയുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ബംബ്രാണി അധ്യക്ഷത വഹിച്ചു. അലി മാങ്ങാട് സ്വാഗതം പറഞ്ഞു. മേല്‍പറമ്പ് സി.ഐ ടി. ഉത്തംദാസ് മുഖ്യാതിഥിയായി.
ട്രഷറര്‍ നിസാര്‍ ഷിറിയ, വൈസ് പ്രസിഡന്റ് ഷെബി ബംബ്രാണി, ജോ. സെക്രട്ടറിമാരായ ശുഹൈബ് ഷാന്‍, അസി മോള്‍, എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ കുദാ ശാഹുല്‍, മുനാസ് മുന്നു, ഹാരിഫ് റീമിക്‌സ്, റിയാസ് ഖാന്‍, രക്ഷാധികാരി പിഎ സിയാദ് സംസാരിച്ചു.
മാര്‍ച്ചില്‍ 2021-22 വര്‍ഷത്തെ 'മാ' ആല്‍ബം അവാര്‍ഡിന് തുടക്കം കുറിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങി കലാകാരന്മാര്‍ക്ക് കൈ താങ്ങാവാനും യോഗം തീരുമാനിച്ചു.

Related Articles
Next Story
Share it