ബാഗല്‍കോട്ട് അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചു, 17 കടകള്‍ കത്തിനശിച്ചു; 20 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

ബാഗല്‍കോട്ട്: ബാഗല്‍കോട്ട് ജില്ലയില്‍ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു. ഇതേ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന 17 കടകള്‍ കത്തിനശിച്ചു. ബാഗല്‍കോട്ട് ഇല്‍ക്കലിലെ ബസവേശ്വര സര്‍ക്കിളില്‍ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് സെന്ററിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. ചന്ദ്രശേഖര്‍ സഞ്ജന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉണ്ടായിരുന്നത്. ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ബേക്കറി, ഇല്‍ക്കല്‍ സാരി സ്റ്റോര്‍, പീറ്റര്‍ ഇംഗ്ലണ്ട് ഷോറൂം തുടങ്ങിയവയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 17 കടകളും പൂര്‍ണമായി കത്തിനശിച്ചു. ഗുല്‍ദ്ഗഡ്, കുഷ്തഗി, ഇല്‍ക്കല്‍, […]

ബാഗല്‍കോട്ട്: ബാഗല്‍കോട്ട് ജില്ലയില്‍ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു. ഇതേ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന 17 കടകള്‍ കത്തിനശിച്ചു. ബാഗല്‍കോട്ട് ഇല്‍ക്കലിലെ ബസവേശ്വര സര്‍ക്കിളില്‍ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് സെന്ററിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. ചന്ദ്രശേഖര്‍ സഞ്ജന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉണ്ടായിരുന്നത്. ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ബേക്കറി, ഇല്‍ക്കല്‍ സാരി സ്റ്റോര്‍, പീറ്റര്‍ ഇംഗ്ലണ്ട് ഷോറൂം തുടങ്ങിയവയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 17 കടകളും പൂര്‍ണമായി കത്തിനശിച്ചു.
ഗുല്‍ദ്ഗഡ്, കുഷ്തഗി, ഇല്‍ക്കല്‍, ഹംഗുണ്ട്, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സിന്റെ എട്ടു യൂണിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചെങ്കിലും അപ്പോഴേക്കും കടകളെല്ലാം പൂര്‍ണമായി കത്തിനശിച്ചു. ഏകദേശം 20 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Related Articles
Next Story
Share it