മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: കോഴിക്കോട് കേന്ദ്രമായ മേയ്ത്ര ഹോസ്പിറ്റല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനടുത്ത യുണൈറ്റഡ് മെഡിക്കല്‍ സെന്ററുമായി കൈകോര്‍ത്ത് മേയ്ത്ര-യുണൈറ്റഡ് ഹാര്‍ട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സമ്പൂര്‍ണ ഹാര്‍ട്ട് ആന്റ് വാസ്‌കുലാര്‍ കെയര്‍ ചികിത്സ കാസര്‍കോട്ട് ലഭ്യമാകും. മേയ്ത്രയുടെ സംരഭം കാസര്‍കോടിലെ ആരോഗ്യസംരക്ഷണ മേഖലയ്ക്ക് മൂതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍, ചികിത്സ തേടി ദീര്‍ഘദൂര യാത്ര ചെയ്യേണ്ട ഹൃദ്രോഗികള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. അത്യാധുനിക […]

കാസര്‍കോട്: കോഴിക്കോട് കേന്ദ്രമായ മേയ്ത്ര ഹോസ്പിറ്റല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനടുത്ത യുണൈറ്റഡ് മെഡിക്കല്‍ സെന്ററുമായി കൈകോര്‍ത്ത് മേയ്ത്ര-യുണൈറ്റഡ് ഹാര്‍ട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സമ്പൂര്‍ണ ഹാര്‍ട്ട് ആന്റ് വാസ്‌കുലാര്‍ കെയര്‍ ചികിത്സ കാസര്‍കോട്ട് ലഭ്യമാകും. മേയ്ത്രയുടെ സംരഭം കാസര്‍കോടിലെ ആരോഗ്യസംരക്ഷണ മേഖലയ്ക്ക് മൂതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍, ചികിത്സ തേടി ദീര്‍ഘദൂര യാത്ര ചെയ്യേണ്ട ഹൃദ്രോഗികള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. അത്യാധുനിക കാത്ത് ലാബ്, അത്യാധുനിക ഓപ്പറേഷന്‍ തിയേറ്റര്‍, ഒ.പി & ഐ.പി സേവനങ്ങള്‍ക്കൊപ്പം മേയ്ത്ര ഹോസ്പിറ്റലിലെ വിദഗ്ധരുടെ സേവനവും പൊതുജനങ്ങള്‍ക്ക് ഇവിടെ ലഭ്യമാണ്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കെഫ് ഹോള്‍ഡിങ്സ് ചെയര്‍മാനും മേയ്ത്ര ഹോസ്പിറ്റല്‍ സ്ഥാപകനുമായ ഫൈസല്‍ ഇ. കൊട്ടിക്കോളന്‍, മേയ്ത്ര ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണന്‍, മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അലി ഫൈസല്‍, യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ ഡോ. മഞ്ജുനാഥ് ഷെട്ടി, യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വീണ മഞ്ജുനാഥ് എന്നിവര്‍ സംബന്ധിച്ചു.

'മേയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍ പൊതുജനത്തിന് മുന്നില്‍ സമര്‍പ്പിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇതിലൂടെ മലബാര്‍ മേഖലയിലെ ആരോഗ്യ സംരക്ഷണ മേഖലയെ എല്ലാ തലങ്ങളിലും പുനര്‍നിര്‍മ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം'- യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ ഡോ. മഞ്ജുനാഥ് ഷെട്ടി പറഞ്ഞു.

'യുണൈറ്റഡ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മേയ്ത്ര ഹോസ്പിറ്റല്‍ അത്യാധുനിക ഹാര്‍ട്ട് ആന്റ് ക്രിട്ടിക്കല്‍ കെയര്‍ ചികിത്സാസൗകര്യങ്ങള്‍ കൊണ്ടുവരുന്നതിലൂടെ നിരവധിപേരുടെ ജീവന്‍ രക്ഷിക്കുവാന്‍ അത് സഹായകമാകും. മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്കിലൂടെ കാസര്‍കോടിലെ ജനങ്ങളെ സേവിക്കുന്നതിനായി ഞങ്ങളുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുകയാണ്.'- മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അലി ഫൈസല്‍ പറഞ്ഞു.

ടെലി ഐ.സി.യുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന നടപടികളിലാണ് മേയ്ത്ര. കൂടാതെ ആസ്പത്രികളുമായും ഡോക്ടര്‍മാരുമായും സഹകരിച്ച് ആതുരസേവനമേഖലയില്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ലഭ്യത രണ്ടുവര്‍ഷത്തിനുള്ളില്‍ മലബാര്‍ മേഖലയില്‍ വ്യാപിപ്പിക്കാനാണ് മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്ക് ലക്ഷ്യമിടുന്നത്. 220 കിടക്കകളോടെ അതിവിദഗ്ധ ഡോക്ടര്‍മാരുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടേര്‍ഷ്യറി കെയര്‍ ആരോഗ്യസംവിധാനത്തില്‍ മേയ്ത്ര ഹോസ്പിറ്റല്‍ ഉയര്‍ന്ന തലത്തിലുള്ള പരിചരണമാണ് ഉറപ്പുനല്‍കുന്നത്.

മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ക്ക് +91 8139000188 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles
Next Story
Share it