യു.എ.ഇയില്‍ കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായി മേയ്ത്ര കെയര്‍ നെറ്റ്‌വര്‍ക്ക് കൈകോര്‍ക്കുന്നു

കോഴിക്കോട്: മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്ക്, ദുബായ് ആസ്ഥാനമായ കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍ ആരംഭിക്കുന്നു. ഈ മേഖലയിലെ എല്ലാ സേവന സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവെക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്ക് അധികൃതര്‍ അറിയിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഇലക്ട്രോ ഫിസിയോളജി വിഭാഗവും അഡ്വാന്‍സ്ഡ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി പ്രൊസീജിയറുകളും ആധുനിക ചികിത്സ ഉറപ്പുനല്‍കുന്ന കാര്‍ഡിയാക് സയന്‍സസ് വിഭാഗവും കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലില്‍ സജ്ജമാക്കും. […]

കോഴിക്കോട്: മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്ക്, ദുബായ് ആസ്ഥാനമായ കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍ ആരംഭിക്കുന്നു. ഈ മേഖലയിലെ എല്ലാ സേവന സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവെക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്ക് അധികൃതര്‍ അറിയിച്ചു.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഇലക്ട്രോ ഫിസിയോളജി വിഭാഗവും അഡ്വാന്‍സ്ഡ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി പ്രൊസീജിയറുകളും ആധുനിക ചികിത്സ ഉറപ്പുനല്‍കുന്ന കാര്‍ഡിയാക് സയന്‍സസ് വിഭാഗവും കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലില്‍ സജ്ജമാക്കും.

ഹാര്‍ട്ട് ആന്‍ഡ് ലങ് ട്രാന്‍സ്പ്ലാന്റ് & മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ടില്‍ ലോക ശ്രദ്ധനേടിയ ഡോ. കെ.ആര്‍. ബാലകൃഷ്ണന്‍ മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്കും കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായുള്ള പങ്കാളിത്ത കരാറില്‍ പ്രധാന പങ്കുവഹിക്കും. ഡോ. കെ.ആര്‍ ബാലകൃഷ്ണന്‍ 400ലധികം ഹൃദയ ട്രാന്‍സ്പ്ലാന്റുകളും 100 ലങ് ട്രാന്‍സ്പ്ലാന്റുകളും ഇതിനോടകം നടത്തിയിട്ടുണ്ട്. മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്ക്-കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍ പങ്കാളിത്തത്തിന്റെ കീഴില്‍വരുന്ന ഹാര്‍ട്ട് ആന്‍ഡ് ലങ് ട്രാന്‍സ്പ്ലാന്റുകള്‍ക്കും ഡോ. കെ.ആര്‍ ബാലകൃഷ്ണന്‍ നേതൃത്വം നല്‍കും.

മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ആരോഗ്യസംരക്ഷണ സേവനങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ദുബായ്‌യിലും മിഡില്‍ ഈസ്റ്റിലും ഇത്തരത്തിലുള്ള നൂതന പദ്ധതി കൊണ്ടുവരുന്ന ആദ്യസംരംഭമായി മാറാനാകുമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ, സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് റോബോട്ടിക് സര്‍ജറി, അഡ്വാന്‍സ്ഡ് ന്യൂറോ സയന്‍സസ് ആന്‍ഡ് സ്‌പൈന്‍ എന്നീ വിഭാഗങ്ങളും രണ്ടാം ഘട്ടത്തില്‍ തുടങ്ങും.

'ആരോഗ്യസുരക്ഷ മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്കുമായി സഹകരിക്കുന്നതോടെ ആഗോള നിലവാരത്തിലുള്ള രോഗപരിചരണവും അതി പ്രശസ്ത ഡോക്ടര്‍മാരുടെ വിദഗ്ധസേവനവും ലഭ്യമാക്കാനാവുമെന്ന് കരുതുന്നു. മെഡിക്കല്‍ ടൂറിസം ഹബ് എന്ന നിലയിലും റീജിയണല്‍ ഹെല്‍ത്ത്‌കെയര്‍ എന്ന നിലയിലും അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയ ദുബാക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍ സേവനങ്ങള്‍ ഞങ്ങള്‍ക്ക് ഒരുക്കാനാവുമെന്നാണ് പ്രതീക്ഷ'- കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മുഹമ്മദ് റാഷിദ് അല്‍ ഫലാസി പറഞ്ഞു.

'ആരോഗ്യസേവനമേഖലയില്‍ നിലനിന്നിരുന്ന വിടവ് ഒരുപരിധിവരെ കുറയ്ക്കുവാന്‍ അതിനൂതന സാങ്കേതികവിദ്യ വഴി മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്കിന് സാധിച്ചിട്ടുണ്ട്. കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായുള്ള ഈ പങ്കാളിത്തം ദുബായ്‌യിലെയും യു.എ.ഇലെയും ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.'-കെഎഫ് ഹോള്‍ഡിങ്‌സ് സ്ഥാപക ചെയര്‍മാനും മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാനുമായ ഫൈസല്‍ ഇ കൊട്ടിക്കോളന്‍ പറഞ്ഞു.

യു.എ.ഇയിലെയും സമീപദേശങ്ങളിലെയും ആരോഗ്യസേവനങ്ങള്‍ ഉത്തരവാദിത്തത്വത്തോടെ നിറവേറ്റുന്ന പ്രശസ്ത ത്രിതീയ ആരോഗ്യ പരിരക്ഷ കേന്ദ്രമാണ് കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍. മേയ്ത്രയുമായുള്ള പങ്കാളിത്തത്തോടെ ശസ്ത്രക്രിയകള്‍ക്കുള്‍പ്പെടെ മിതമായ നിരക്കില്‍ പ്രത്യേക ചികിത്സ പാക്കേജുകളായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles
Next Story
Share it