മാഹിന്‍ കുന്നില്‍, കെ.വി. വേണുഗോപാല്‍ എന്നിവര്‍ക്ക് എന്‍.എം.സി.സിയുടെ ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ്

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും (എന്‍.എം.സി.സി) സാമുവല്‍ ആറോണ്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സാമുവല്‍ ആറോണ്‍ ദിനാചരണവും 'ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍' അവാര്‍ഡ് ദാനവും ഒക്ടോബര്‍ 10ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. റിട്ട. ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ പി.സി. വിജയരാജന്‍ വിശിഷ്ടതിഥിയായിരിക്കും. സാമുവല്‍ ആറോണ്‍ ട്രസ്റ്റിയും എന്‍.എം.സി.സി. മുന്‍ പ്രസിഡണ്ടുമായ സുശീല്‍ ആരോണ്‍ പ്രഭാഷണം നടത്തും.ചടങ്ങില്‍ എന്‍.എം.സി.സി. പ്രസിഡണ്ട് ഡോ. ജോസഫ് […]

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും (എന്‍.എം.സി.സി) സാമുവല്‍ ആറോണ്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സാമുവല്‍ ആറോണ്‍ ദിനാചരണവും 'ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍' അവാര്‍ഡ് ദാനവും ഒക്ടോബര്‍ 10ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. റിട്ട. ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ പി.സി. വിജയരാജന്‍ വിശിഷ്ടതിഥിയായിരിക്കും. സാമുവല്‍ ആറോണ്‍ ട്രസ്റ്റിയും എന്‍.എം.സി.സി. മുന്‍ പ്രസിഡണ്ടുമായ സുശീല്‍ ആരോണ്‍ പ്രഭാഷണം നടത്തും.
ചടങ്ങില്‍ എന്‍.എം.സി.സി. പ്രസിഡണ്ട് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.വി. വേണുഗോപാല്‍ എന്നിവരാണ് 'ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍' അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഔദ്യോഗിക രംഗത്തും സാമൂഹ്യ സേവന മേഖലകളിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യക്തിത്വങ്ങളെയാണ് വര്‍ഷാവര്‍ഷം പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
തന്റെ പരിമിതികള്‍ വകവെക്കാതെ പാവപ്പെട്ടവരെ ചേര്‍ത്തു പിടിച്ചു കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മാഹിന്‍ കുന്നില്‍ കോവിഡിന്റെ തുടക്കം മുതല്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി കേന്ദ്രീകരിച്ച് നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.
സര്‍ക്കാര്‍ വകുപ്പിലടക്കം നിരവധി ക്രമക്കേടുകള്‍ കണ്ടുപിടിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ അവരെയൊക്കെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ചെയ്ത കെ.വി വേണുഗോപാല്‍ തന്റെ ജോലിയില്‍ വലിയ മികവ് കാട്ടിയെന്നും എന്‍.എം.സി.സി. ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ സ്ഥാപക പ്രസിഡണ്ടും ഉത്തര കേരളത്തിലെ പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന സാമുവല്‍ ആരോണിന്റെ സ്മരണാര്‍ത്ഥമാണ് സാമുവല്‍ ആറോണ്‍ ദിനാചരണം നടക്കുന്നത്.

Related Articles
Next Story
Share it