മഹിളാ കോണ്‍ഗ്രസ് നേതാവ് ബേബി നാരായണന്‍ അന്തരിച്ചു

മുള്ളേരിയ: മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയും കാനത്തൂര്‍ സ്വദേശിനിയുമായ ബേബി നാരായണന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയായി ലിസ്റ്റ് വന്നെങ്കിലും അസുഖം കാരണം സ്ഥാനമേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ബട്ടത്തൂര്‍ വനിതാ സഹകരണ സംഘം പ്രസിഡണ്ട്, ജനശ്രീ യൂണിറ്റ് ചെയര്‍മാന്‍, പ്രിയദര്‍ശിനി കലാകേന്ദ്രം ഭരണസമിതി അംഗം, പ്രിയദര്‍ശിനി മഹിള സമാജം പ്രസിഡണ്ട് എന്നി […]

മുള്ളേരിയ: മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയും കാനത്തൂര്‍ സ്വദേശിനിയുമായ ബേബി നാരായണന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയായി ലിസ്റ്റ് വന്നെങ്കിലും അസുഖം കാരണം സ്ഥാനമേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ബട്ടത്തൂര്‍ വനിതാ സഹകരണ സംഘം പ്രസിഡണ്ട്, ജനശ്രീ യൂണിറ്റ് ചെയര്‍മാന്‍, പ്രിയദര്‍ശിനി കലാകേന്ദ്രം ഭരണസമിതി അംഗം, പ്രിയദര്‍ശിനി മഹിള സമാജം പ്രസിഡണ്ട് എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
ആര്‍.ഡി കളക്ഷന്‍ എജന്റായി കുറെ വര്‍ഷങ്ങളായി ജോലി ചെയ്ത് വരികയായിരുന്നു.
കരിച്ചേരി മുതിരകൊച്ചിയിലെ എ. നാരായണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: വിനീത്, ബീന സന്തോഷ്. മരുമക്കള്‍: ശ്രുതി വിനീത്, സന്തോഷ്.

Related Articles
Next Story
Share it