മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സമ്മേളനം സമാപിച്ചു

തച്ചങ്ങാട്: തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അരവത്ത് പൂബാണംകുഴി ഓഡിറ്റോറിയത്തിലെ പി. പത്മിനി നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറര്‍ ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി. കെ സതി അധ്യക്ഷത വഹിച്ചു. കെ.വി ജയശ്രി രക്തസാക്ഷി പ്രമേയവും കെ. കസ്തൂരി അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി വി. ഗീത പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. […]

തച്ചങ്ങാട്: തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അരവത്ത് പൂബാണംകുഴി ഓഡിറ്റോറിയത്തിലെ പി. പത്മിനി നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറര്‍ ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി. കെ സതി അധ്യക്ഷത വഹിച്ചു. കെ.വി ജയശ്രി രക്തസാക്ഷി പ്രമേയവും കെ. കസ്തൂരി അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി വി. ഗീത പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ലക്ഷി, പി.പി ശ്യാമളദേവി, ജില്ലാ എക്‌സിക്യൃട്ടീവ് അംഗം എം. ഗൗരി, ജില്ലാ കമ്മിറ്റിയംഗം പി. ലക്ഷ്മി, സിന്ധു പനയാല്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി.വി സുകുമാരന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ 225 പ്രതിനിധികള്‍ പങ്കെടുക്കുന്നു. ബാര വില്ലേജ് കമ്മിറ്റിയുടെ സ്വാഗതഗാനം, സംഗീത ശില്‍പം എന്നിവയുണ്ടായിരുന്നു.
ജാനകിക്കുട്ടി നഗറില്‍ നടന്ന സെമിനാര്‍ സംസ്ഥാന കമ്മിറ്റിയംഗം പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. സി.കെ സതി അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ അവാര്‍ഡുകള്‍ നേടിയ പനയാല്‍ സഹകരണ ബാങ്ക്, ഉദുമ വനിത സര്‍വീസ് സഹകരണ സംഘം, ദേശീയ ഗോള്‍ഡന്‍ ജൂബിലി മറൈന്‍ ക്വിസില്‍ കേരളത്തിനായി കിരീടം നേടിക്കൊടുത്ത ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കെ. സായന്ത്, കെ. കൃഷ്ണജിത്ത് എന്നിവര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി, പി.പി ശ്യാമളേ ദേവി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. സി.പി.എം ഏരിയാ സെക്രട്ടറി മധു മുതിയക്കാല്‍, ലോക്കല്‍ സെക്രട്ടറി ബാലന്‍ കുതിരക്കോട് എന്നിവര്‍ സംസാരിച്ചു. എം. ഗൗരി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it