ഗാന്ധിയന്‍ ചിന്താഗതിയുടെ പ്രസക്തി
ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവിന്റെ നിറമാര്‍ന്ന ഓര്‍മ്മകളില്‍ രാജ്യമെങ്ങും സേവന തല്‍പരതയുടെ മാതൃകാപരമായ അടയാളങ്ങള്‍ ചാര്‍ത്തപ്പെടുന്ന സുദിനം. ഗാന്ധിയന്‍ ദര്‍ശനങ്ങളെ മുറുകെ പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. പ്രത്യേകിച്ച് വല്ലായ്മകളില്‍ പൊള്ളുന്ന ഈ വര്‍ത്തമാന കാലത്ത്.മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി 1869 ഒക്ടോബര്‍ 2ന് ജനിച്ചു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അദ്ദേഹം പൊരുതി. അഹിംസയിലൂന്നിയ സത്യാഗ്രഹ സമരമായിരുന്നു അത്. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ എക്കാലവും പ്രസക്തമാണ്ഗാന്ധിജി സൈദ്ധാന്തികന്‍, തത്വചിന്തകന്‍ എന്നീ നിലകളിലും സത്യം, അഹിംസ, സഹിഷ്ണുത, […]
ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവിന്റെ നിറമാര്‍ന്ന ഓര്‍മ്മകളില്‍ രാജ്യമെങ്ങും സേവന തല്‍പരതയുടെ മാതൃകാപരമായ അടയാളങ്ങള്‍ ചാര്‍ത്തപ്പെടുന്ന സുദിനം. ഗാന്ധിയന്‍ ദര്‍ശനങ്ങളെ മുറുകെ പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. പ്രത്യേകിച്ച് വല്ലായ്മകളില്‍ പൊള്ളുന്ന ഈ വര്‍ത്തമാന കാലത്ത്.മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി 1869 ഒക്ടോബര്‍ 2ന് ജനിച്ചു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അദ്ദേഹം പൊരുതി. അഹിംസയിലൂന്നിയ സത്യാഗ്രഹ സമരമായിരുന്നു അത്. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ എക്കാലവും പ്രസക്തമാണ്ഗാന്ധിജി സൈദ്ധാന്തികന്‍, തത്വചിന്തകന്‍ എന്നീ നിലകളിലും സത്യം, അഹിംസ, സഹിഷ്ണുത, […]
ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവിന്റെ നിറമാര്‍ന്ന ഓര്‍മ്മകളില്‍ രാജ്യമെങ്ങും സേവന തല്‍പരതയുടെ മാതൃകാപരമായ അടയാളങ്ങള്‍ ചാര്‍ത്തപ്പെടുന്ന സുദിനം. ഗാന്ധിയന്‍ ദര്‍ശനങ്ങളെ മുറുകെ പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. പ്രത്യേകിച്ച് വല്ലായ്മകളില്‍ പൊള്ളുന്ന ഈ വര്‍ത്തമാന കാലത്ത്.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി 1869 ഒക്ടോബര്‍ 2ന് ജനിച്ചു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അദ്ദേഹം പൊരുതി. അഹിംസയിലൂന്നിയ സത്യാഗ്രഹ സമരമായിരുന്നു അത്. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ എക്കാലവും പ്രസക്തമാണ്
ഗാന്ധിജി സൈദ്ധാന്തികന്‍, തത്വചിന്തകന്‍ എന്നീ നിലകളിലും സത്യം, അഹിംസ, സഹിഷ്ണുത, സ്വാതന്ത്ര്യം എന്നിവയുടെ പ്രചാരകനായും അറിയപ്പെടുന്നു. ഗാന്ധിയന്‍ തത്വങ്ങളും പ്രത്യയശാസ്ത്രങ്ങളും എങ്ങും ആദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ തത്വങ്ങള്‍ ഇന്ത്യന്‍ പാശ്ചാതലത്തില്‍ നിലനില്‍ക്കുന്നുവെങ്കിലും ലോകം മുഴുവനും അതംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്, സ്റ്റീവ് ബികോ, നെല്‍സന്‍ മണ്ടേല, ഓങ് സാന്‍ സൂചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വീകരിച്ച പ്രമുഖരില്‍ പെടുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ത്ഥം 2007 മുതല്‍ ഐക്യരാഷ്ട്ര സഭ അന്നേദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി അഭിഭാഷകനായി സേവനം ചെയ്തിരുന്ന കാലത്താണ് സത്യാഗ്രഹം എന്ന സമര മാര്‍ഗം വികസിപ്പിച്ചെടുക്കുന്നത്. അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധിജി മടങ്ങിയെത്തിയ 1915 ജനുവരി 9ന്റെ ഓര്‍മ്മക്കായ് 2003 മുതല്‍ ഈ ദിവസം ഭാരത സര്‍ക്കാര്‍ പ്രവാസി ദിനമായി ആചരിച്ച് വരുന്നു.
ഗാന്ധിജിയുടെ വീക്ഷണത്തില്‍ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാര്‍ഗവുമാണ്. അഹിംസയെന്നാല്‍ മറ്റൊരാള്‍ക്ക് ദോഷം ചെയ്യാതിരിക്കല്‍ മാത്രമല്ല തന്നോട് തെറ്റ് ചെയ്തവനോട് ക്ഷമിക്കാനുള്ള സന്നദ്ധത കൂടിയാണ്.
ഈശ്വരസാക്ഷാത്ക്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഗാന്ധിയന്‍ ചിന്തയനുസരിച്ച് സത്യത്തില്‍ ഊന്നിയല്ലാതെ ജീവിതത്തിലെ മറ്റൊരു മൂല്യവും നിയമവും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയില്ല. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കാന്‍ സ്വയം മരിക്കാന്‍ തയ്യാറാവുന്ന മന:സ്ഥിതിയാണ് ഗാന്ധിയന്‍ ചിന്തയില്‍ അഹിംസ. തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതില്‍ ഗാന്ധിജി ഒരിക്കലും പിറകോട്ട് പോയില്ല. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവാണ് ഗോപാലകൃഷ്ണ ഗോഖലെ.
ചമ്പാരനിലെ നീലം കര്‍ഷകരുടെയും ഖേഡയിലെ കര്‍ഷകരുടെയും പ്രശ്‌നങ്ങളില്‍ ഇടപെട്ട് സമരമുഖത്തേക്ക് പ്രവേശിച്ച ഗാന്ധിജി 1920ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തു. നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം എന്നീ സമര മുറകളിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യം തിരിച്ച് പിടിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാനെന്ന പേരില്‍ പൗരാവകാശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി 1919ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയതാണ് റൗലറ്റ് ആക്ട്. ഇതുപ്രകാരം വിചാരണ കൂടാതെ ആരെയും തടവിലാക്കാന്‍ പറ്റുമായിരുന്നു.
നിയമവിരുദ്ധ സമരങ്ങള്‍ക്ക് പഞ്ചാബില്‍ നേതൃത്വം നല്‍കിയ സെയ്ഫുദ്ദീന്‍ കിച്ച്‌ലു, സത്യപാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാനായി 1919ഏപ്രില്‍ 13ന് ജനങ്ങള്‍ അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ ഒത്തുകൂടി.
സമ്മേളനം നടന്നുകൊണ്ടിരിക്കെ മൂന്ന് ഭാഗവും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട മൈതാനത്തിന്റെ പ്രധാന കവാടത്തില്‍ നിന്ന് ജനറല്‍ ഡയറിന്റെ നിര്‍ദ്ദേശപ്രകാരം ആള്‍ക്കൂട്ടത്തിന് നേരെ വെടിവെക്കുകയും നിരവധിപേര്‍ മരിക്കുകയും ചെയ്തു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ശക്തമായ പ്രതിഷേധത്തിന് കാരണമായി.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭമാണ് നിസ്സഹകരണ സമരം. ബഹിഷ്‌ക്കരണത്തോടൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗാന്ധിജി ആഹ്വാനം നല്‍കി. ഇതോടെ ഖാദി വസ്ത്രങ്ങള്‍ കൂടുതല്‍ പ്രചാരത്തിലായി. ജാമിയ മില്ലിയ, ഗുജറാത്ത് വിദ്യാപീഠം, കാശി വിദ്യാപീഠം തുടങ്ങിയ നിരവധി ദേശീയ വിദ്യാലയങ്ങള്‍ ഇക്കാലത്ത് സ്ഥാപിക്കപ്പെട്ടു.
ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോട് ചേര്‍ത്ത് നിര്‍ത്തിയതിലൂടെ സ്വാതന്ത്യ സമരത്തില്‍ മുസ്ലിങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പാക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. 1919ല്‍, ഒന്നാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന്, യുദ്ധത്തില്‍ പരാജയപ്പെട്ട ഓട്ടോമന്‍ സാമ്രാജ്യത്തെ പിന്തുണച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ മുസ്ലീങ്ങളില്‍ നിന്ന് രാഷ്ട്രീയ സഹകരണം തേടി.
ബ്രിട്ടീഷുകാര്‍ക്കെതിരായ രാഷ്ട്രീയ മുന്നേറ്റത്തിന് ഹിന്ദു-മുസ്ലിം സഹകരണം ആവശ്യമാണെന്ന് മനസിലാക്കി. ഖിലാഫത്ത് പ്രസ്ഥാനത്തെ അദ്ദേഹം സ്വാധീനിക്കുകയും അതിലൂടെ ഹിന്ദു-മുസ്ലിം ഐക്യത്തിന് ഊന്നല്‍ നല്‍കിസ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ചൗരി ചൗരാ എന്ന ഗ്രാമത്തില്‍ ജനങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെച്ചതില്‍ രോഷാകുലരായ ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിട്ടു. 22 പൊലീസുകാര്‍ വെന്തുമരിച്ച ഈ സംഭവം ഗാന്ധിജിയെ വേദനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തിവെക്കുകയും ചെയ്തു. സ്വാതന്ത്ര്യം നേടാനുള്ള ഇന്ത്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനുള്ള തെളിവായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം.
മതപരമായ ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഒരു സ്വതന്ത്ര്യ ഇന്ത്യയെക്കുറിച്ചുള്ളതായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്. എന്നാല്‍ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ സര്‍വ്വേന്ത്യാ ലീഗ് പാക്കിസ്ഥാന്‍ എന്ന പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ടു. 1947 ആഗസ്റ്റില്‍ ബ്രിട്ടന്‍ സ്വാതന്ത്ര്യം അനുവദിച്ചു. എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യം രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയും മുസ്ലീം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനും. പലായനം ചെയ്യപ്പെട്ട ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും അവരുടെ പുതിയ ദേശങ്ങളിലേക്ക് വഴിമാറിയപ്പോള്‍, വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു.
സമാധാനം പുന:സ്ഥാപിക്കാന്‍ ഗാന്ധിജി തീവ്രശ്രമം നടത്തി. സ്വാതന്ത്ര്യം നേടിയെടുക്കുന്നതു വരെയും അതിന് ശേഷമുള്ള നാട്ടുരാജ്യങ്ങളുടെ ലയന പ്രവര്‍ത്തനങ്ങളിലുമൊക്കെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വിലമതിക്കപ്പെടുന്നവയായിരുന്നു.
1948 ജനുവരി 30ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കവെ ഹിന്ദു മഹാസഭാ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റാണ് ഗാന്ധിജി മരിച്ചത്.
ഇന്ത്യക്ക് യഥാര്‍ത്ഥ്യമായി സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്. കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു.
എല്ലാ മതങ്ങളുടെയും അന്തസത്ത സത്യവും സ്‌നേഹവും ആണെന്ന ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് കാലമെത്ര മുന്നോട്ട് പോയാലും ഒരിക്കലും ഒരു മങ്ങലുണ്ടാവില്ല.
(ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയിലെ ചരിത്രവിഭാഗം അധ്യാപികയാണ് ലേഖിക).
-എം.എ മുംതാസ്