മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; മാറ്റിവെക്കണമെന്ന് ഉദ്ധവ്

മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നാളെ നിര്‍ണായകം. മഹാരാഷ്ട്ര നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അതിനിടെ വിശ്വാസ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര കേസ് ഇന്ന് അഞ്ച് മണിക്ക് സുപ്രീംകോടതി പരിഗണിക്കും. അതിനിടെ വിമത എം.എല്‍.എമാര്‍ നാളെ മുംബൈയില്‍ തിരികെ എത്തും. ഇന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഗോവയില്‍ എത്തിക്കും. ഗുവാഹത്തിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മാധ്യമങ്ങളെ കണ്ട വിമത നേതാവ് […]

മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നാളെ നിര്‍ണായകം. മഹാരാഷ്ട്ര നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അതിനിടെ വിശ്വാസ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര കേസ് ഇന്ന് അഞ്ച് മണിക്ക് സുപ്രീംകോടതി പരിഗണിക്കും.
അതിനിടെ വിമത എം.എല്‍.എമാര്‍ നാളെ മുംബൈയില്‍ തിരികെ എത്തും. ഇന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഗോവയില്‍ എത്തിക്കും. ഗുവാഹത്തിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മാധ്യമങ്ങളെ കണ്ട വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷ ആവര്‍ത്തിച്ചു.
നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ ചിത്രീകരിക്കാന്‍ നിര്‍ദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബി.ജെ.പിയും സ്വതന്ത്ര എം.എല്‍.എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ദില്ലിയില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ്ഭവനില്‍ എത്തിയത്.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണ വേണം. എന്‍.സി.പിയും കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന മഹാ അഘാഡി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയത്തിലാണ്. നിലവില്‍ അവര്‍ക്ക് 116 പേരുടെ (എന്‍.സി.പി-51, കോണ്‍ഗ്രസ്-44, ശിവസേന-16, മറ്റുള്ളവര്‍-5) പിന്തുണയാണ് ഉള്ളത്. എന്നാല്‍ വിമതര്‍ ഉള്‍പ്പടെ ബി.ജെ.പി സഖ്യത്തിന് 162 പേരുടെ (ബി.ജെ.പി-106, വിമതര്‍-39, സ്വതന്ത്രര്‍/ചെറുപാര്‍ട്ടികള്‍ 9+8) പിന്തുണയുണ്ട്. ഒരു സഖ്യത്തിലും ഉള്‍പ്പെടാത്ത ഏഴ് പേരും നിയമസഭയിലുണ്ട്.

Related Articles
Next Story
Share it