മഹാരാഷ്ട്രയില്‍ ഭരണം തുലാസില്‍; മന്ത്രിയുടെ നേതൃത്വത്തില്‍ 15ഓളം ശിവസേന എം.എല്‍.എമാര്‍ ഗുജറാത്തില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി ഭരണം തുലാസില്‍. നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 15ഓളം ശിവസേന എം.എല്‍.എമാര്‍ ഇന്ന് ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോര്‍ട്ടിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുംബൈയില്‍ നിന്ന് മാറി നില്‍ക്കുന്ന ഏക് നാഥ് ഷിന്‍ഡെയുമായി ശിവസേന നേതൃത്വത്തിന് ഫോണിലോ മറ്റു വഴികളിലൂടെയോ ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. […]

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി ഭരണം തുലാസില്‍. നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 15ഓളം ശിവസേന എം.എല്‍.എമാര്‍ ഇന്ന് ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോര്‍ട്ടിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുംബൈയില്‍ നിന്ന് മാറി നില്‍ക്കുന്ന ഏക് നാഥ് ഷിന്‍ഡെയുമായി ശിവസേന നേതൃത്വത്തിന് ഫോണിലോ മറ്റു വഴികളിലൂടെയോ ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. ഷിന്‍ഡെയുടെ ഫോണ്‍ 'പരിധിക്ക് പുറത്താണ്'. ഷിന്‍ഡെയുടെ നീക്കം ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യമായ മഹാവികാസ് അഘാഡി സര്‍ക്കാരിന് തലവേദനയാകുകയാണ്. 11 എം.എല്‍.എമാര്‍ അദ്ദേഹത്തോടൊപ്പം സൂറത്തിലുണ്ടെന്നാണ് വാര്‍ത്തയെങ്കിലും എം.എല്‍.എമാരുടെ എണ്ണം 15ഓളം വരുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് വീതം ശിവസേന-കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ക്രോസ് വോട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഇന്ന് ശിവസേന എം.എല്‍.എമാരുടെ യോഗം ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്തിരുന്നു. ഇതിനിടെയാണ് ഷിന്‍ഡയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ കൂട്ടത്തോടെ അപ്രത്യക്ഷരായത്.
ബി.ജെ.പി മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് വിവരമുണ്ട്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന് 113 അംഗങ്ങളാണുള്ളത് (ബി.ജെ.പി 106). ഭരണത്തിന് 32 എം.എല്‍.എമാരുടെ കൂടി പിന്തുണ വേണം. ഇത് ബി.ജെ.പി മുന്നണിക്ക് സാധ്യമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Related Articles
Next Story
Share it