ബസില്‍ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നിതിന്‍ (25) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 6.30ന് മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് നിതിന്‍ യാത്ര ചെയ്തിരുന്നത്. എക്‌സൈസിന്റെ പരിശോധനയിലാണ് പണം കണ്ടെത്തിയത്. നിതിന്‍ പണം കടത്തുന്ന സംഘത്തിലെ പ്രധാന ഏജന്റാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പണം കൈമാറിയ സംഘം ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ […]

ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നിതിന്‍ (25) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 6.30ന് മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് നിതിന്‍ യാത്ര ചെയ്തിരുന്നത്. എക്‌സൈസിന്റെ പരിശോധനയിലാണ് പണം കണ്ടെത്തിയത്. നിതിന്‍ പണം കടത്തുന്ന സംഘത്തിലെ പ്രധാന ഏജന്റാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പണം കൈമാറിയ സംഘം ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയതായും ബസ് കാസര്‍കോട് സ്റ്റാന്റില്‍ എത്തിയാല്‍ ഈ നമ്പറിലേക്ക് വിളിച്ചാല്‍ ആള്‍ എത്തുമെന്നും പണം കൈമാറിയാല്‍ മതിയെന്നും യുവാവ് പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പണവും പ്രതിയെയും മഞ്ചേശ്വരം പൊലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സജിത്ത്, എക്‌സൈസ് ഓഫീസര്‍മാരായ വിജയന്‍, സോണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.