ടിക് ടോക് താരത്തിന്റെ ആത്മഹത്യ; മഹാരാഷ്ട്രയില്‍ വനംവകുപ്പ് മന്ത്രി രാജിവെച്ചു

മുംബൈ: ടിക് ടോക് താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ വനംവകുപ്പ് മന്ത്രി രാജിവെച്ചു. പ്രമുഖ ടിക് ടോക് താരം പൂജ ചവാന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപെട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. തിങ്കളാഴ്ച നിയമസഭാ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രാജി. മന്ത്രിയും പെണ്‍കുട്ടിയുടെ ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. ഇതോടെ മന്ത്രിയുടെ രാജിക്കായി ബി ജെ പി രംഗത്തെത്തുകയായിരുന്നു. പൂജയുടെ ഗര്‍ഭം […]

മുംബൈ: ടിക് ടോക് താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ വനംവകുപ്പ് മന്ത്രി രാജിവെച്ചു. പ്രമുഖ ടിക് ടോക് താരം പൂജ ചവാന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപെട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. തിങ്കളാഴ്ച നിയമസഭാ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രാജി.

മന്ത്രിയും പെണ്‍കുട്ടിയുടെ ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. ഇതോടെ മന്ത്രിയുടെ രാജിക്കായി ബി ജെ പി രംഗത്തെത്തുകയായിരുന്നു. പൂജയുടെ ഗര്‍ഭം അലസിപ്പിച്ചതായുള്ള രേഖകളും മന്ത്രിയെ സംശയ മുനയിലാക്കി. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴിനാണ് സഹോദരന്‍ താമസിക്കുന്നിടത്ത് നിന്നും പൂജ ചാടി മരിച്ചത്.

Related Articles
Next Story
Share it