അസുഖവും ചികിത്സയും താങ്ങാനാകുന്നില്ല, കിടപ്പുരോഗിയായ ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: കിടപ്പുരോഗിയായ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പര്‍ഭാനിയിലാണ് സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സ്ത്രീയെയാണ് 45കാരനായ ഭര്‍ത്താവ് കുത്തിക്കൊന്നത്. അസുഖവും ചികിത്സയും താങ്ങാനാവാതെയാണ് കടുംകൈ ചെയ്തതെന്നാണ് വിവരം. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്തിയതിന് ശേഷം വീട്ടില്‍ നിന്നിറങ്ങി രക്തം പുരണ്ട വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ചെറിഞ്ഞു. രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ കാണുകയും ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഭാര്യയെ ശുശ്രൂഷിച്ച് മടുത്തെന്നും അസുഖവും ചികിത്സയും കാരണമാണ് കൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

മുംബൈ: കിടപ്പുരോഗിയായ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പര്‍ഭാനിയിലാണ് സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സ്ത്രീയെയാണ് 45കാരനായ ഭര്‍ത്താവ് കുത്തിക്കൊന്നത്. അസുഖവും ചികിത്സയും താങ്ങാനാവാതെയാണ് കടുംകൈ ചെയ്തതെന്നാണ് വിവരം.

ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്തിയതിന് ശേഷം വീട്ടില്‍ നിന്നിറങ്ങി രക്തം പുരണ്ട വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ചെറിഞ്ഞു. രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ കാണുകയും ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഭാര്യയെ ശുശ്രൂഷിച്ച് മടുത്തെന്നും അസുഖവും ചികിത്സയും കാരണമാണ് കൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Related Articles
Next Story
Share it