കടക്ക് പുറത്ത്; സിബിഐയോട് മഹാരാഷ്ട്ര സര്‍ക്കാര്‍; മഹാരാഷ്ട്രയില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി പിന്‍വലിച്ചു
മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് പൂട്ടിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. സിബിഐയ്ക്ക് ഇനി മുതല്‍ ഓരോ കേസിലും അന്വേഷിക്കാന്‍ സര്‍ക്കാറിന്റെ പ്രത്യേകം അനുമതി വേണം. ടിആര്‍പി കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് നടപടി. ടിആര്‍പി റേറ്റിങ്ങില്‍ റിപബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകള്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ മഹാരാഷ്ട്ര പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപബ്ലിക് ടിവി മേധാവി […]

മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് പൂട്ടിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. സിബിഐയ്ക്ക് ഇനി മുതല്‍ ഓരോ കേസിലും അന്വേഷിക്കാന്‍ സര്‍ക്കാറിന്റെ പ്രത്യേകം അനുമതി വേണം. ടിആര്‍പി കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് നടപടി.
ടിആര്‍പി റേറ്റിങ്ങില്‍ റിപബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകള്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ മഹാരാഷ്ട്ര പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയോട് ഹാജരാകുവാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിനിടെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റിപ്പബ്ലിക് ടിവിയെക്കുറിച്ച് റേറ്റിങ് അഴിമതിയില്‍ ഉത്തര്‍പ്രദേശില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്. കേസെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് നേരത്തെയുണ്ടായിരുന്ന ജനറല്‍ കണ്‍സെന്റ് നീക്കം ചെയ്തത്.
അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാരും ബിജെപിയും രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണ് ഈ നടപടിയെന്നാണ് വിമര്‍ശനം. ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബിഷ്‌മെന്റ് ആക്ടിലെ സെക്ഷന്‍ 6 പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതില്‍ അനുമതി സര്‍ക്കാര്‍ ഉത്തരവിലൂടെ പിന്‍വലിക്കുകയാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്വാദ് ഉത്തരവില്‍ കുറ്റപ്പെടുത്തി. ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടാണ് സിബിഐയെ നിയന്ത്രിക്കുന്നത്.
അതേസമയം, പുതിയ ഉത്തരവ് നിലവിലെ കേസുകളെ ബാധിക്കില്ലെന്നാണ് സൂചന. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജപുതിന്റെ മരണം, ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത ടിആര്‍പി കേസ് എന്നിവയെ ബാധിച്ചേക്കില്ല. സുശാന്ത് സിംഗ് കേസ് മുംബൈ പോലിസ് ആണ് ആദ്യം അന്വേഷിച്ചിരുന്നത്. എന്നാല്‍ സുശാന്തിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
നേരത്തെ ഇതേ തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ബംഗാള്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും ഇത്തരത്തില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി പിന്‍വലിച്ചിരുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ സിബിഐ വരുന്നതിന് മുന്നോടിയായി കേരളസര്‍ക്കാര്‍ ഇത്തരത്തില്‍ സിബിഐ അന്വേഷണത്തിനെതിരായ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ സിബിഐ വരുന്നതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
Maharashtra Ends Blanket Consent To CBI Probes In Clash Over Ratings Case