ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി; നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍, പിടിയിലായവരില്‍ ഇറാനിയന്‍ മോഡലും ബിഗ് ബോസ് മത്സരാര്‍ത്ഥിയും, വേശ്യാവൃത്തി നടന്നുവെന്ന് സംശയിക്കുന്നതായി പോലീസ്

മുംബൈ: ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി. മുംബൈയില്‍ നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയിലായി. നാസിക്കിലെ ഇഗത്പുരിയിലെ സ്വകാര്യ ബംഗ്ലാവില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടി നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ നാസിക് റൂറല്‍ പോലീസ് സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. 12 സ്ത്രീകളും പത്ത് പുരുഷന്മാരുമാണ് പിടിയിലായത്. ഇതില്‍ ഒരാള്‍ മുംബൈയിലെ വാതുവെപ്പുകാരില്‍ പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കൊക്കെയ്നും മറ്റ് മയക്കുമരുന്നുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 12 സ്ത്രീകളില്‍ ആറു പേര്‍ മോഡലുകളും നടികളുമാണ്. ഇവര്‍ നിരവധി […]

മുംബൈ: ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി. മുംബൈയില്‍ നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയിലായി. നാസിക്കിലെ ഇഗത്പുരിയിലെ സ്വകാര്യ ബംഗ്ലാവില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടി നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ നാസിക് റൂറല്‍ പോലീസ് സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് പിടിയിലായത്.

12 സ്ത്രീകളും പത്ത് പുരുഷന്മാരുമാണ് പിടിയിലായത്. ഇതില്‍ ഒരാള്‍ മുംബൈയിലെ വാതുവെപ്പുകാരില്‍ പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കൊക്കെയ്നും മറ്റ് മയക്കുമരുന്നുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 12 സ്ത്രീകളില്‍ ആറു പേര്‍ മോഡലുകളും നടികളുമാണ്. ഇവര്‍ നിരവധി വെബ് സീരിസുകളില്‍ അഭിനയിച്ചവരാണെന്നും പോലിസ് പറഞ്ഞു. രണ്ടുപേര്‍ നൃത്തസംവിധായകരും ഒരാള്‍ ഇറാനിയന്‍ സ്വദേശിയായ മോഡലും മറ്റൊരാള്‍ ബിഗ് ബോസ് മുന്‍ മത്സാരാര്‍ഥിയുമാണ്.

ആഘോഷങ്ങളുടെ മറവില്‍ വേശ്യാവൃത്തി നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. പിടിയിലായ 22 പേരെയും മെഡിക്കല്‍ പരിശോധന നടത്തി. പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നാസിക് എസ്.പി സച്ചിന്‍ പാട്ടീല്‍ പറഞ്ഞു.

Related Articles
Next Story
Share it