കനത്ത മഴയില്‍ റോഡില്‍ പെട്ടെന്ന് ഗര്‍ത്തം രൂപപ്പെട്ടു; കാര്‍ താഴ്ന്നുപോയി, വീഡിയോ

മുംബൈ: കനത്ത മഴയില്‍ റോഡില്‍ പെട്ടെന്ന് ഗര്‍ത്തം രൂപപ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന കാര്‍ താഴ്ന്നുപോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുംബൈയിലെ ഘട്ട്കോപ്പറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. ജനവാസകേന്ദ്രത്തിലാണ് സംഭവം നടന്നത്. കനത്തമഴയില്‍ രൂപപ്പെട്ട കുഴിയില്‍ കാര്‍ താഴ്ന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അവിടെ ഒരു പഴയ കിണറുണ്ടായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇത് മൂടി ചിലര്‍ കോണ്‍ക്രീറ്റ് ഇട്ടു. ഇവിടെ പാര്‍ക്ക് ചെയ്ത കാര്‍ ആണ് താഴ്ന്നുപോയത്. കനത്തമഴയില്‍ മണ്ണ് കുതിര്‍ന്നതാകാം കുഴി രൂപപ്പെടാന്‍ കാരണമെന്ന് […]

മുംബൈ: കനത്ത മഴയില്‍ റോഡില്‍ പെട്ടെന്ന് ഗര്‍ത്തം രൂപപ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന കാര്‍ താഴ്ന്നുപോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുംബൈയിലെ ഘട്ട്കോപ്പറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. ജനവാസകേന്ദ്രത്തിലാണ് സംഭവം നടന്നത്.

കനത്തമഴയില്‍ രൂപപ്പെട്ട കുഴിയില്‍ കാര്‍ താഴ്ന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അവിടെ ഒരു പഴയ കിണറുണ്ടായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇത് മൂടി ചിലര്‍ കോണ്‍ക്രീറ്റ് ഇട്ടു. ഇവിടെ പാര്‍ക്ക് ചെയ്ത കാര്‍ ആണ് താഴ്ന്നുപോയത്. കനത്തമഴയില്‍ മണ്ണ് കുതിര്‍ന്നതാകാം കുഴി രൂപപ്പെടാന്‍ കാരണമെന്ന് പോലീസ് പറയുന്നു.

കനത്തമഴ തുടരുന്ന മുംബൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.

Related Articles
Next Story
Share it