നൈറ്റ് കര്‍ഫ്യൂ, വീക്കെന്‍ഡ് ലോക്ക്ഡൗണ്‍; കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ മഹാരാഷ്ട്രയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും വാരാന്ത്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെയാണ് നൈറ്റ് കര്‍ഫ്യൂ. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കൂ. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണം. നൈറ്റ് കര്‍ഫ്യൂ സമയത്ത് പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂവെന്ന് മന്ത്രി […]

മുംബൈ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ മഹാരാഷ്ട്രയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും വാരാന്ത്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെയാണ് നൈറ്റ് കര്‍ഫ്യൂ. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കൂ. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണം. നൈറ്റ് കര്‍ഫ്യൂ സമയത്ത് പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂവെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് പറഞ്ഞു.

നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ ദിവസം മാത്രം അരലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Related Articles
Next Story
Share it