മഹാനവമി-വിജയദശമി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി; ക്ഷേത്രങ്ങളിലേക്ക് ഭക്തജനത്തിരക്ക് വര്‍ധിച്ചു

കാസര്‍കോട്: നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസങ്ങളായ മഹാനവമിയും വിജയദശമിയും ആഘോഷിക്കാന്‍ നാടൊരുങ്ങി. നവരാത്രി ആഘോഷങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ക്ഷേത്രങ്ങളിലേക്കുള്ള ഭക്തജനത്തിരക്കും വര്‍ധിച്ചു. നാളെയാണ് മഹാനവമി. ഞായറാഴ്ച വിജയദശമിയും. നവമിക്ക് ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളുണ്ടാകും. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലുമെത്തും. വിജയദശമിയോടെയാണ് നവരാത്രി ഉത്സവങ്ങള്‍ക്ക് സമാപനം കുറിക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രങ്ങളില്‍ നവരാത്രി ഉത്സവങ്ങളാരംഭിച്ചത്. നവരാത്രിയെ വിജയനവരാത്രിയെന്നും ദുര്‍ഗാ നവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജയും നവരാത്രി ആഘോഷങ്ങളും […]

കാസര്‍കോട്: നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസങ്ങളായ മഹാനവമിയും വിജയദശമിയും ആഘോഷിക്കാന്‍ നാടൊരുങ്ങി. നവരാത്രി ആഘോഷങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ക്ഷേത്രങ്ങളിലേക്കുള്ള ഭക്തജനത്തിരക്കും വര്‍ധിച്ചു. നാളെയാണ് മഹാനവമി. ഞായറാഴ്ച വിജയദശമിയും. നവമിക്ക് ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളുണ്ടാകും. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലുമെത്തും. വിജയദശമിയോടെയാണ് നവരാത്രി ഉത്സവങ്ങള്‍ക്ക് സമാപനം കുറിക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രങ്ങളില്‍ നവരാത്രി ഉത്സവങ്ങളാരംഭിച്ചത്. നവരാത്രിയെ വിജയനവരാത്രിയെന്നും ദുര്‍ഗാ നവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജയും നവരാത്രി ആഘോഷങ്ങളും നടക്കുന്നതെന്നാണ് വിശ്വാസം.
മഹിഷാസുരനെ വധിച്ച് ദേവി നേടിയ വിജയമാണ് വിജയദശമിയായി കണക്കാക്കുന്നത്. തിന്മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയം എന്ന രീതിയിലാണ് വിജയദശമി ആഘോഷം.

Related Articles
Next Story
Share it