മഹ്‌മൂദ് മുസ്ലിയാര്‍: വിനയം മുഖമുദ്രയാക്കിയ നിഷ്‌കളങ്കനായ പണ്ഡിതന്‍
പണ്ഡിത ലോകത്തെ അതുല്യ പ്രതിഭയായിരുന്നു ഈയിടെ വിടപറഞ്ഞ ഇ.കെ മഹ്‌മൂദ് മുസ്ലിയാര്‍. പ്രസിദ്ധി തീരെ ആഗ്രഹിക്കാതെ, വിനയം മുഖമുദ്രയാക്കിയ പണ്ഡിതന്‍. ഭൗതികമായ താല്‍പ്പര്യങ്ങളൊന്നും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല. മുഴുവന്‍ സമയം ദീനി പ്രബോധന രംഗത്ത് ചെലവഴിച്ച മഹ്‌മൂദ് ഉസ്താദ് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്ക് എന്നും ആവേശമായിരുന്നു. അധ്യാപന രംഗത്തും സംഘാടന രംഗത്തും സ്നേഹപൂര്‍വമായ ഇടപെടലുകള്‍ക്ക് ശ്രദ്ധിച്ചിരുന്ന മഹ്‌മൂദ് മുസ്ലിയാര്‍ നിലപാടുകളില്‍ കണിശത പുലര്‍ത്തിയിരുന്നു. വ്യക്തിജീവിതത്തിലും കുടുംബത്തിലും ഉസ്താദിന്റെ നടപടികള്‍ മാതൃകാപരമായിരുന്നു. സ്വന്തം മഹല്ലിലും താന്‍ ഭാരവാഹിത്വം വഹിച്ചിരുന്ന നീലേശ്വരം മര്‍ക്കസിലും […]
പണ്ഡിത ലോകത്തെ അതുല്യ പ്രതിഭയായിരുന്നു ഈയിടെ വിടപറഞ്ഞ ഇ.കെ മഹ്‌മൂദ് മുസ്ലിയാര്‍. പ്രസിദ്ധി തീരെ ആഗ്രഹിക്കാതെ, വിനയം മുഖമുദ്രയാക്കിയ പണ്ഡിതന്‍. ഭൗതികമായ താല്‍പ്പര്യങ്ങളൊന്നും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല. മുഴുവന്‍ സമയം ദീനി പ്രബോധന രംഗത്ത് ചെലവഴിച്ച മഹ്‌മൂദ് ഉസ്താദ് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്ക് എന്നും ആവേശമായിരുന്നു. അധ്യാപന രംഗത്തും സംഘാടന രംഗത്തും സ്നേഹപൂര്‍വമായ ഇടപെടലുകള്‍ക്ക് ശ്രദ്ധിച്ചിരുന്ന മഹ്‌മൂദ് മുസ്ലിയാര്‍ നിലപാടുകളില്‍ കണിശത പുലര്‍ത്തിയിരുന്നു. വ്യക്തിജീവിതത്തിലും കുടുംബത്തിലും ഉസ്താദിന്റെ നടപടികള്‍ മാതൃകാപരമായിരുന്നു. സ്വന്തം മഹല്ലിലും താന്‍ ഭാരവാഹിത്വം വഹിച്ചിരുന്ന നീലേശ്വരം മര്‍ക്കസിലും […]
പണ്ഡിത ലോകത്തെ അതുല്യ പ്രതിഭയായിരുന്നു ഈയിടെ വിടപറഞ്ഞ ഇ.കെ മഹ്‌മൂദ് മുസ്ലിയാര്‍. പ്രസിദ്ധി തീരെ ആഗ്രഹിക്കാതെ, വിനയം മുഖമുദ്രയാക്കിയ പണ്ഡിതന്‍. ഭൗതികമായ താല്‍പ്പര്യങ്ങളൊന്നും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല. മുഴുവന്‍ സമയം ദീനി പ്രബോധന രംഗത്ത് ചെലവഴിച്ച മഹ്‌മൂദ് ഉസ്താദ് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്ക് എന്നും ആവേശമായിരുന്നു. അധ്യാപന രംഗത്തും സംഘാടന രംഗത്തും സ്നേഹപൂര്‍വമായ ഇടപെടലുകള്‍ക്ക് ശ്രദ്ധിച്ചിരുന്ന മഹ്‌മൂദ് മുസ്ലിയാര്‍ നിലപാടുകളില്‍ കണിശത പുലര്‍ത്തിയിരുന്നു.
വ്യക്തിജീവിതത്തിലും കുടുംബത്തിലും ഉസ്താദിന്റെ നടപടികള്‍ മാതൃകാപരമായിരുന്നു. സ്വന്തം മഹല്ലിലും താന്‍ ഭാരവാഹിത്വം വഹിച്ചിരുന്ന നീലേശ്വരം മര്‍ക്കസിലും എം.ഐ.സി യിലും വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയുമാണ് നേതൃത്വം വഹിച്ചിരുന്നത്. ഞാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഓരോ ഇടപെടലുകളും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നതായിരുന്നു. ഏത് പരിപാടിക്ക് ക്ഷണിച്ചാലും എന്നും നിറപുഞ്ചിരിയോടെ ക്ഷണം സ്വീകരിച്ച് മോനെ എന്ന് വിളിച്ച് അഭിസംബോധനം ചെയ്യുന്ന രീതി ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. പണ്ഡിതന്മാരുടെ വിയോഗം സമുദായത്തിന്റെ എന്നല്ല, ലോകത്തിന്റെ തന്നെ നിലനില്‍പ്പിനെപ്പറ്റി ആശങ്കയുണര്‍ത്തുന്നുവെന്ന് മഹദ് വചനങ്ങളും പ്രമാണങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 'അല്ലാഹു അറിവിനെ പിന്‍വലിക്കുക ആളുകളുടെ മനസ്സില്‍ നിന്ന് അത് ഊരിയെടുത്തു കൊണ്ടല്ല, മറിച്ച് പണ്ഡിതരുടെ മരണത്തിലൂടെയാണ്. അങ്ങനെ, ഒരു പണ്ഡിതനും അവശേഷിക്കാത്ത അവസ്ഥയുണ്ടാകും' എന്ന് നബി (സ) അരുള്‍ ചെയ്തു(മുസ്ലിം). പണ്ഡിതന്മാര്‍ ഇല്ലാതാവുക വഴി അറിവ് മാഞ്ഞുപോകുമെന്നും അത് ലോകനാശത്തിലേക്ക് നയിക്കുമെന്നുമാണ് പ്രവാചകര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത്. 'ഭൂമിയെ അതിന്റെ വശങ്ങളില്‍ നിന്ന് നാം ചുരുക്കി കൊണ്ടുവരുന്നതായി അവര്‍ കാണുന്നില്ലേ' എന്ന ഖുര്‍ആനിക വചനത്തിന്റെ നിര്‍വചനത്തില്‍, ഇത് പണ്ഡിതന്മാരുടെ വിയോഗത്തെപ്പറ്റിയാണെന്ന് വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യരും പക്ഷിമൃഗാദികളും വൃക്ഷലകാദികളുമടങ്ങുന്ന ഈ ഭൂലോകത്തിന്റെ ഭൗതികമായ നിലനില്‍പ്പിനു തന്നെ പണ്ഡിതന്മാരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അപ്പോള്‍, ആത്മീയ മണ്ഡലത്തില്‍ പണ്ഡിതരുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. സമീപ കാലത്ത് അറിവിന്റെ നിറകുടങ്ങളും നിഷ്‌കാമകര്‍മികളുമായ പണ്ഡിത മഹത്തുക്കള്‍ ഒന്നിനു പിറകെ മറ്റൊന്നായി കാലയവനികക്കുള്ളില്‍ മറയുന്നത് തീര്‍ത്തും വേദനയുണ്ടാക്കുന്നതാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സംബന്ധിച്ചിടത്തോളം ഈ കടന്നുപോകുന്ന കാലം തീരാനഷ്ടങ്ങളുടേതാണ്. സമസ്തയുടെയും സമുദായത്തിന്റെയും നായകത്വം വഹിച്ച, പകരം വെക്കാനില്ലാത്ത പണ്ഡിത നക്ഷത്രങ്ങളെയാണ് ഒന്നിനു പിറകെ മറ്റൊന്നായി നഷ്ടമാകുന്നത്. കാസര്‍ക്കോട് ജില്ലയെ സംബന്ധിച്ചിടത്തോളം സംഘാടക മികവുകൊണ്ടും പാണ്ഡിത്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഖാസിം ഉസ്താദിന്റെ വിയോഗത്തിന്റെ ദുഃഖം വിട്ടകലും മുമ്പാണ് പാരത്രിക ഗുണങ്ങളുള്ള മറ്റൊരു പണ്ഡിതന്‍ കൂടി വിടവാങ്ങിയിരിക്കുന്നത്..
ഭൗതികലോക താല്‍പര്യങ്ങളില്ലാത്ത, പരലോക വിജയം മാത്രം കാംക്ഷിക്കുന്ന യഥാര്‍ഥ പണ്ഡിത സൂരികളുടെ സവിശേഷതകളെല്ലാം ആ മഹദ് ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അദ്ദേഹം വിനയത്തോടെയാണ് പെരുമാറിയിരുന്നത്. സഹജീവികളോടുള്ള ഉപാധികളില്ലാത്ത സ്നേഹവും നിത്യജീവിതത്തിന്റെ ഓരോ ചുവടിലും കാണിക്കുന്ന അങ്ങേയറ്റത്തെ സൂക്ഷ്മതയും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളായിരുന്നു. അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ ആമീന്‍ എന്ന് പ്രാര്‍ത്ഥിക്കുന്നു.