മഹാലക്ഷ്മിപുരം മഹിഷമര്‍ദ്ദിനി ക്ഷേത്ര നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി

ചട്ടഞ്ചാല്‍: മഹാലക്ഷ്മിപുരം മഹിഷമര്‍ദ്ദിനി ക്ഷേത്ര നവരാത്രി സംഗീതോത്സവത്തിന് ആരംഭം കുറിച്ച് ക്ഷേത്ര തന്ത്രിബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര ഭദ്രദീപം തെളിയിച്ചു.ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് എ. ഗോപിനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടി. വിജയന്‍ മഹാലക്ഷ്മിപുരം, കെ. ഗോപാലന്‍ മുണ്ടോള്‍, ബാലഗോപാലന്‍ ബിട്ടിക്കല്‍, ബാലചന്ദ്രന്‍ മണ്യം തുടങ്ങിയവര്‍ സംബന്ധിച്ചു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തിനായി നിരവധി സംഗീതേപ്രമികളാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ഇരുപത് വര്‍ഷത്തിലധികമായി മഹാലക്ഷ്മിപുരം ക്ഷേത്രത്തില്‍ സംഗീതോത്സവം നടന്നുവരുന്നു. പ്രഗല്‍ഭ സംഗീതജ്ഞരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജി […]

ചട്ടഞ്ചാല്‍: മഹാലക്ഷ്മിപുരം മഹിഷമര്‍ദ്ദിനി ക്ഷേത്ര നവരാത്രി സംഗീതോത്സവത്തിന് ആരംഭം കുറിച്ച് ക്ഷേത്ര തന്ത്രിബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര ഭദ്രദീപം തെളിയിച്ചു.
ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് എ. ഗോപിനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടി. വിജയന്‍ മഹാലക്ഷ്മിപുരം, കെ. ഗോപാലന്‍ മുണ്ടോള്‍, ബാലഗോപാലന്‍ ബിട്ടിക്കല്‍, ബാലചന്ദ്രന്‍ മണ്യം തുടങ്ങിയവര്‍ സംബന്ധിച്ചു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തിനായി നിരവധി സംഗീതേപ്രമികളാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ഇരുപത് വര്‍ഷത്തിലധികമായി മഹാലക്ഷ്മിപുരം ക്ഷേത്രത്തില്‍ സംഗീതോത്സവം നടന്നുവരുന്നു. പ്രഗല്‍ഭ സംഗീതജ്ഞരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജി ജയന്‍ (ജയ വിജയ), കദ്രി ഗോപാല്‍ നാഥ്, തൃക്കൊടിത്താനം സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ ഇവിടെ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

Related Articles
Next Story
Share it