ലഹരിക്കെതിരെ മഹല്ല് കൂട്ടായ്മകള്‍ പ്രതിരോധം തീര്‍ക്കണം-പി.അജിത് കുമാര്‍

അണങ്കൂര്‍: ലഹരി മാഫിയയുടെ വലയില്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പോലും അകപ്പെട്ടു പോവുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ മഹല്ല് കൂട്ടായ്മകള്‍ ഉണരണമെന്നും കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍ പറഞ്ഞു. കാസര്‍കോട് സ്റ്റേഷന്‍ പരിധിയില്‍ 2021ല്‍ 13 മയക്കുമരുന്ന് കേസുകളുണ്ടായിരുന്നത് 2022ല്‍ 113 ആയി വര്‍ധിച്ചത് അതിന്റെ ഭീകരത വെളിവാക്കുന്നതാണ്.അണങ്കൂര്‍ നൂറുല്‍ഹുദാ മദ്രസ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ കുട്ടികള്‍ക്കിടയില്‍ നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് […]

അണങ്കൂര്‍: ലഹരി മാഫിയയുടെ വലയില്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പോലും അകപ്പെട്ടു പോവുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ മഹല്ല് കൂട്ടായ്മകള്‍ ഉണരണമെന്നും കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍ പറഞ്ഞു. കാസര്‍കോട് സ്റ്റേഷന്‍ പരിധിയില്‍ 2021ല്‍ 13 മയക്കുമരുന്ന് കേസുകളുണ്ടായിരുന്നത് 2022ല്‍ 113 ആയി വര്‍ധിച്ചത് അതിന്റെ ഭീകരത വെളിവാക്കുന്നതാണ്.
അണങ്കൂര്‍ നൂറുല്‍ഹുദാ മദ്രസ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ കുട്ടികള്‍ക്കിടയില്‍ നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്തു.
ജമാഅത്ത് പ്രസിഡണ്ട് സത്താര്‍ ഹാജി അധ്യക്ഷത വഹിച്ചു. അണങ്കൂര്‍ ജുമാമസ്ജിദ് ഖത്തീബ് ആസിഫ് ഫൈസി പ്രാര്‍ത്ഥന നടത്തി. സംയുക്ത ജമാഅത്ത് സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി മുഖ്യാതിഥിയായിരുന്നു.
രക്ഷാകര്‍തൃ യോഗവും സംഘടിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ എസ്.എം, ബേഡകം മുഹമ്മദ്, ജലീല്‍ തുരുത്തി, ആസിഫ് അലി, അബ്ദുല്‍ ഖാദര്‍ പൂരണം, ഖാലിദ് ചീഫ്, കബീര്‍ പള്ളിക്കാല്‍, ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്‌മദ്, ശരീഫ് ദാരിമി, ഹാരിസ് മൗലവി, അഷറഫ് മൗലവി സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി മുനീര്‍ ടി.എ സ്വാഗതവും കടവത്ത് അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it