മഹാകവി പി.യെ മലയാളികള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല -കെ. ജയകുമാര്‍
കാഞ്ഞങ്ങാട്: മഹാകവി പി.യെയും അദ്ദേഹത്തിന്റെ കൃതികളെയും ഇന്നും മലയാളികള്‍ ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മഹാകവി പി. സ്മാരക ട്രസ്റ്റ് ചെയര്‍മാനും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ പറഞ്ഞു. പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന പി. അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റൊരു ഭാഷയിലാണെങ്കില്‍ ലോകം കൊണ്ടാടേണ്ട മഹാകവിയാണ് കുഞ്ഞിരാമന്‍ നായരെന്ന് ജയകുമാര്‍ ചൂണ്ടിക്കാട്ടി. മഹാകവി പി. സ്മാരക ട്രസ്റ്റ് പി. കവിതാ പുരസ്‌കാരം കെ. ജയകുമാര്‍ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. ഇരുപതിനായിരം […]

കാഞ്ഞങ്ങാട്: മഹാകവി പി.യെയും അദ്ദേഹത്തിന്റെ കൃതികളെയും ഇന്നും മലയാളികള്‍ ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മഹാകവി പി. സ്മാരക ട്രസ്റ്റ് ചെയര്‍മാനും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ പറഞ്ഞു.
പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന പി. അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റൊരു ഭാഷയിലാണെങ്കില്‍ ലോകം കൊണ്ടാടേണ്ട മഹാകവിയാണ് കുഞ്ഞിരാമന്‍ നായരെന്ന് ജയകുമാര്‍ ചൂണ്ടിക്കാട്ടി.
മഹാകവി പി. സ്മാരക ട്രസ്റ്റ് പി. കവിതാ പുരസ്‌കാരം കെ. ജയകുമാര്‍ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.
ലീലാകൃഷ്ണന്റെ അപ്രത്യക്ഷം എന്ന കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. ട്രസ്റ്റംഗം ഇ.പി.ര ാജഗോപാലന്‍ പി. അനുസ്മരണം നടത്തി. സര്‍വകലാശാല മലയാളം വിഭാഗം തലവന്‍ ഡോ. വി. രാജീവ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ദേവി, ട്രസ്റ്റ് സെക്രട്ടറിയും മഹാകവിയുടെ മകനുമായ വി. രവീന്ദ്രന്‍ നായര്‍ സംസാരിച്ചു.
പി. ആഷ്‌ന, ഹരിമഹരി എന്നിവര്‍ കവിതാലാപനം നടത്തി.
പി. സ്മാരക ട്രസ്റ്റും സര്‍വകലാശാല മലയാള വിഭാഗവും ചേര്‍ന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.