മഹാകവി പി. ഫൗണ്ടേഷന്‍ കളിയച്ഛന്‍ പുരസ്‌കാരം കെ. ജയകുമാറിന്

കാസര്‍കോട്: മഹാകവി പി. ഫൗണ്ടേഷന്റെ ഇത്തവണത്തെ കളിയച്ഛന്‍ പുരസ്‌കാരം പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ. ജയകുമാറിന്. നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പി സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ ആദരം സൂര്യകൃഷ്ണമൂര്‍ത്തി (കല), ഡോ. എ.എം ശ്രീധരന്‍ (ബഹുഭാഷാ ഗവേഷണം), പള്ളിയറ ശ്രീധരന്‍ (ബാലസാഹിത്യം), സുദര്‍ശന്‍ കെ.പി (പ്രഭാഷണം, എഴുത്ത്), അലിയാര്‍ കുഞ്ഞ് (നാടകം, ശബ്ദം), കെ.കെ. ഭാസ്‌കരന്‍ പയ്യന്നൂര്‍, ജെ. ആര്‍ പ്രസാദ് (ചിത്രകല), സുധാകരന്‍ രാമന്തളി (വിവര്‍ത്തനം) എന്നിവര്‍ക്ക് […]

കാസര്‍കോട്: മഹാകവി പി. ഫൗണ്ടേഷന്റെ ഇത്തവണത്തെ കളിയച്ഛന്‍ പുരസ്‌കാരം പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ. ജയകുമാറിന്. നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പി സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ ആദരം സൂര്യകൃഷ്ണമൂര്‍ത്തി (കല), ഡോ. എ.എം ശ്രീധരന്‍ (ബഹുഭാഷാ ഗവേഷണം), പള്ളിയറ ശ്രീധരന്‍ (ബാലസാഹിത്യം), സുദര്‍ശന്‍ കെ.പി (പ്രഭാഷണം, എഴുത്ത്), അലിയാര്‍ കുഞ്ഞ് (നാടകം, ശബ്ദം), കെ.കെ. ഭാസ്‌കരന്‍ പയ്യന്നൂര്‍, ജെ. ആര്‍ പ്രസാദ് (ചിത്രകല), സുധാകരന്‍ രാമന്തളി (വിവര്‍ത്തനം) എന്നിവര്‍ക്ക് സമ്മാനിക്കും. മഹാകവിയുടെ 118-ാമത് ജന്മദിന വാര്‍ഷികവും കവിയുടെ കാല്‍പ്പാടുകളുടെ അമ്പതാം വര്‍ഷവും മഹാകവി പി. സാഹിത്യോല്‍സവായി ആഘോഷിക്കുകയാണ്. സാഹിത്യോല്‍സവം 26ന് 4 മണിക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരിക്കും. പി. ഫൗണ്ടേഷന്‍ 2019 മുതല്‍ 2023 വരെ പ്രഖ്യാപിച്ച മറ്റു സാഹിത്യ പുരസ്‌കാരങ്ങളും അദ്ദേഹം സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ എം. ചന്ദ്രപ്രകാശ്, സന്തോഷ് സക്കറിയ, രവി ബന്തടുക്ക സംബന്ധിച്ചു.

Related Articles
Next Story
Share it